യുറേനിയം കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് നിരവധി ഒഴിവുകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. 136 ഒഴിവുകൾ- ഗ്രാജുവേറ്റ് ഓപ്പറേഷണൽ ട്രെയിനീ (കെമിക്കൽ), മൈനിങ് മേറ്റ്-സി, ബോയ്ലർ കം കംപ്രസർ അറ്റന്റന്റ്-എ, വൈൻഡിങ് എഞ്ചിൻ ഡ്രൈവർ -ബി, ബ്ലാസ്റ്റർ-ബി, അപ്പ്രെന്റിസ്( മൈനിങ് മേറ്റ്), അപ്പ്രെന്റിസ്( ലബോറട്ടറി അസിസ്റ്റന്റ്). അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 10 ഓഗസ്റ്റ് 2020.
ഗ്രാജുവേറ്റ് ഓപ്പറേഷണൽ ട്രൈനീ (കെമിക്കൽ) തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യത ബി എസ് സി (ഫിസിക്സ്/ കെമിസ്ട്രി) ആണ്. മൈനിങ് മേറ്റ് തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യത പത്താം ക്ലാസും കൂടാതെ മൈനിങ് മേറ്റ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും അപേക്ഷിക്കാം.
ബോയ്ലർ കം കംപ്രസർ അറ്റന്റന്റ് എ തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യത പത്താം ക്ലാസും കൂടാതെ ബോയ്ലർ അറ്റന്റന്റ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. കൂടാതെ ഒരു വർഷത്തെ പ്രവർത്തി പരിചയവും.
വൈൻഡിങ് എൻജിൻ ഡ്രൈവർ -ബി തസ്തികയിൽ പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം ആണ് യോഗ്യത. ഫസ്റ്റ് ക്ലാസ് വൈൻഡിങ് എഞ്ചിൻ ഡ്രൈവർ സെര്ടിഫിക്കറ്റ് ഉള്ളവർക്കാണ് യോഗ്യത, കൂടാതെ 3 വർഷത്തെ പ്രവർത്തി പരിചയവും ആവശ്യമാണ്.
അപ്പ്രെന്റിസ് (മൈനിങ് മേറ്റ്) തസ്തികയിൽ 60% മാർക്കോടെ പത്ത് പാസായവർക്ക് അപേക്ഷിക്കാം. അപ്പ്രെന്റിസ്( ലബോറട്ടറി അസിസ്റ്റന്റ്) തസ്തികയിൽ പത്താം ക്ലാസ് ജയിച്ചവർക്ക് അപേക്ഷിക്കാം. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം അപേക്ഷിക്കുക.
| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |

by