അടുത്ത കുറച്ചു ദിവസങ്ങളായി വാട്ട്സ്ആപ്പിലും ഫെയ്സ്ബുക്കിലും ഒക്കെ വൈറൽ ആയി കൊണ്ടിരിക്കുന്ന ഒരു വാർത്തയാണ് സഹകരണ ബാങ്കുകളിൽ നിന്നും 10,000 രൂപ മുതൽ 50,000 രൂപ വരെ സഹായം നൽകുന്നു എന്നത്. ആർക്കൊക്കെ അപേക്ഷിക്കാം, എങ്ങനെയാണ് അപേക്ഷിക്കേണ്ടത് ഇതിന്റെ സത്യവസ്ഥയെന്ത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ വിവരിക്കുന്നത്. ഈ വാർത്ത ഫേക്ക് അല്ല പക്ഷെ ഇത് എല്ലവർക്കും ലഭിക്കില്ല. ഇത് അപേക്ഷിക്കാൻ യോഗ്യതയുള്ളത് ആർക്കൊക്കെ എന്ന് നോക്കാം.
സർവീസ് സഹകരണ ബാങ്കുകളിൽ നിന്നും 10,000 രൂപ മുതൽ 50,000 രൂപ വരെ സഹായം ലഭിക്കുന്ന ഒരു പദ്ധതി ഉള്ളതാണ്. പക്ഷെ ഇത് ലാഭക്കുന്നത് ദീർഘകാലമായി സഹകരണ ബാങ്കിൽ ജോലി ചെയ്യുന്നവർക്കും കൂടാതെ വ്യത്യസ്തമായ രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്കുമാണ്. ഹൃദയ സംബന്ധമായ രോഗം, വൃക്ക രോഗം, കരൾ സംബന്ധമായ രോഗങ്ങൾ, തുടങ്ങിയ രോഗങ്ങൾക്കാണ് ഈ സഹായം ലഭിക്കുന്നത്.
തിരിച്ചടക്കേണ്ട ആവശ്യമില്ലാതെ ഒരു സാമ്പത്തിക സഹായമായാണ് ലഭിക്കുന്ന. വാഹന അപകടങ്ങളും മറ്റ് അപകടങ്ങളും സംഭവിക്കുന്നവർക്കും ഇതിനായി അപേക്ഷിക്കാം. സോഷ്യൽ മീഡിയ വഴി ഇത്തരത്തിൽ വാർത്ത പരക്കുമ്പോൾ അതിന്റെ സത്യാവസ്ഥ ഉത്തരവവാദിത്തപ്പെട്ടവരിൽ നിന്നും അറിയാൻ ശ്രമിക്കുക. തുക അവകാശി മരണപ്പെട്ടാൽ അവരുടെ അവകാശികൾക്ക് ലഭിക്കുന്നത്. അപേക്ഷയോടൊപ്പം അസുഖത്തിന്റെ വിവരങ്ങളും സമർപ്പിക്കേണ്ടതുണ്ട്.

by