മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഓണക്കിറ്റ് വിതരണം, കൂടാതെ സ്പെഷ്യൽ അരി വിതരണവും ഉടൻ ആരംഭിക്കുന്നതാണ്. സാധാരണ ജനങ്ങളിലേക്ക് ഇതിന്റെ വിതരണം എത്തുന്നത് റേഷൻ കടകൾ വഴിയാണ്. ഓഗസ്റ്റ് 13,2020 വ്യാഴം മുതലാണ് ഇതിന്റെ വിതരണം തുടങ്ങുന്നത്. കോവിഡ് പ്രോട്ടോകോൾ പാലിച്ച് കൊണ്ട് കാർഡിന്റെ നിറം അനുസരിച്ച് ആയിരിക്കും വ്യത്യസ്ത ദിവസങ്ങളിലായി വിതരണം നടക്കുന്നത്.
മുൻഗണന വിഭാഗത്തിൽപ്പെടുന്ന മഞ്ഞ കാർഡുള്ള AAY വിഭാഗക്കാർക്ക് വേണ്ടി 3 ദിവസമാകും വിതരണം നടക്കുന്നത്. ഈ മാസം 13,14,16 തീയതയികളിൽ വിതരണം നടത്താനാണ് സർക്കാർ തീരുമാനം. മുൻഗണന വിഭാഗത്തിൽ പെടുന്ന രണ്ടാമത്തെ കാർഡായ PHH, അതായത് പിങ്ക് കാർഡ് ഉള്ളവർക്ക് ഓഗസ്ററ് 19,20,21,22 തീയതികളിൽ ആകും വിതരണം നടക്കുന്നത്. ഈ തീയതികളിൽ തന്നെ ഈ കാർഡ് ഉള്ളവർ സാധനങ്ങൾ വാങ്ങിയെടുക്കാൻ ശ്രദ്ധിക്കുക.
ഇത് കഴിഞ്ഞുള്ള തീയതികളിൽ ഓണത്തിന് മുൻപ് ഉള്ള തീയതികളിലായി അതായത് ഓഗസ്ററ് 23 ന് മുതൽ ഓണത്തിന് മുൻപായി മുൻഗണനേതര വിഭാഗങ്ങൾക്കുന്ന വിതരണവും നടക്കുന്നതാണ്. വെള്ള നീല കാർഡുകൾക്ക് പ്രത്യേക തീയതികൾ പ്രഖ്യാപിച്ചിട്ടില്ലാത്തത് കൊണ്ട് തന്നെ എപ്പോൾ വേണമെങ്കിൽ വാങ്ങാം എന്ന രീതിയാകും. 13 തീയതി മുതൽ നീല വെള്ള കാർഡ് ഉടമകൾക്കുള്ള സ്പെഷ്യൽ അരി കിലോ 15 രൂപ നീരാക്കിൽ 10 കിലോ ലഭിക്കുന്നതാണ്.

by