കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ നിരവധി മലയാളികളാണ് ജോലി നഷ്ടപ്പെട്ട് വിദേശത്ത് നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും നാട്ടിലെത്തിയത്. ഇത്തരത്തിൽ ജോലി ഇല്ലാതെ വിഷമിക്കുന്നവർക്ക് . ഒരു സഹായമെന്ന രീതിയിൽ കേരളം സർക്കാരിന്റെയും നോർക്കയുടെയും സഹായത്തോടെയും സപ്ലൈ പ്രവാസി സ്റ്റോർ എന്ന ഒരു സംരംഭം തുടങ്ങാൻ സഹായിക്കുന്ന പദ്ധതിയെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. സംരംഭം തുടങ്ങാൻ പണം ഇല്ലാത്തവർക്കും സർക്കാർ പദ്ധതി പ്രകാരം വായ്പ എടുത്ത് തുടങ്ങാൻ കഴിയുന്നതാണ്.
ഈ ഒരു പദ്ധതിയെ കുറിച്ച് കൂടുതലറിയാൻ സപ്ലൈകോ യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക ( http://www.supplycokerala.com/). ഓപ്പൺ ആകുന്ന പേജിൽ നോട്ടീസ് ബോർഡിൽ ” ഇൻവൈറ്റിംഗ് എലിജിബിൾ പേഴ്സൺ ഫോർ റണ്ണിങ് സപ്ലൈ കോ പ്രവാസി സ്റ്റോർ” എന്ന ഓപ്ഷനിൽ സെലക്ട് ചെയ്യുക. എവിടെയൊക്കെയാണ് സപ്ലൈ കോ സ്റ്റോർ അനുവദിക്കുന്നത്, ഇതിനായി അപേക്ഷ നൽകേണ്ട രീതി,ഇതിന് വരുന്ന ചിലവുകൾ, നടത്തേണ്ട രീതി തുടങ്ങി എല്ലാ വിവരങ്ങളും നിങ്ങൾക്ക് ഇവിടെ നിന്ന് മനസ്സിലാക്കാൻ സാധിക്കും.
നോട്ടീസ് (ലിങ്ക് താഴെ കൊടുത്തിട്ടുണ്ട് ) നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം താല്പര്യമുള്ളവർക്ക് അപേക്ഷകൾ ഇമെയിൽ വഴിയോ (supplycopravasi@gmail.com ) അല്ലെങ്കിൽ അപ്ലിക്കേഷൻ മാനേജിങ് ഡയറക്ടർ, കേരള സിവിൽ സപ്ലൈസ് കോർപറേഷൻ ലിമിറ്റഡ്, ഗാന്ധി നഗർ, മാവേലിഭവൻ ,കൊച്ചി 20 എന്ന വിലാസത്തിൽ അയക്കുക. അപേക്ഷകൾ അയക്കുന്ന കവറിന്റെ പുറത്ത് പ്രവാസി സ്റ്റോറിനുള്ള അപേക്ഷ എന്നെഴുതുക.
<< കൂടുതൽ വിവരങ്ങൾ വായിച്ചു മനസ്സിലാക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.>>

by