കേന്ദ്ര സര്‍ക്കാര്‍ ജോലി

- Sponsored Links -

സോഫ്റ്റ്‌വെയർ ടെക്നോളജി പാർക്സ് ഓഫ് ഇന്ത്യ നിരവധി ഒഴിവുകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. മെമ്പർ ടെക്നിക്കൽ സപ്പോർട്ട് സ്റ്റാഫ്, അക്കൗണ്ട്സ് ഓഫീസർ, അസ്സിസ്റ്റന്റ്, മൾട്ടി ടാസ്കിങ് സ്റ്റാഫ് തുടങ്ങിയ തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിക്കുന്നത്. ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 20.09.2020. കൂടുതൽ വിവരങ്ങൾക്കും ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്കിനും തുടർന്ന് വായിക്കുക.

മെമ്പർ ടെക്നിക്കൽ സപ്പോർട്ട് സ്റ്റാഫ് തസ്തികയിൽ നിശ്ചയിച്ചിരിക്കുന്ന ശമ്പളം 29200 – 92300 രൂപ വരെയാണ്. ഹൈദെരാബാദിലായിരിക്കും നിയമനം നടക്കുന്നത്. ഇലക്ട്രോണിക്സ്/ കമ്പ്യൂട്ടർ സയൻസ്/ ഐ ടി/ ടെലികമ്മ്യൂണിക്കേഷൻ – ൽ ഡിപ്ലോമ, അല്ലെങ്കിൽ മേൽ പറഞ്ഞ വിഭാഗത്തിൽ ഡിഗ്രി ഉള്ളവർക്കും കൂടാതെ ഒരു വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്കും അപേക്ഷിക്കാനുള്ള യോഗ്യത ഉണ്ട്.

- Sponsored Links -

അസിസ്റ്റന്റ് തസ്തികയിൽ 35400 രൂപ മുതൽ 112400 രൂപ വരെയാണ് ശമ്പളം. ഡിഗ്രിയും കൂടാതെ 4 വര്‍ഷത്തെ പ[പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ പി ജി കൂടാതെ 2 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഉള്ളവര്‍ക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. യോഗ്യത സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് ഔദ്യോഗിക നോട്ടിഫിക്കേഷന്‍ വായിച്ചു മനസിലാക്കുക.

മള്‍ട്ടി ടാസ്കിംഗ് സ്റ്റാഫ്‌ തസ്തികയില്‍ നിശ്ചയിചിരിക്കുന്ന ശമ്പളം 18000 രൂപ മുതല്‍ 56900 രൂപ വരെയാണ്. പത്താം ക്ലാസ്സ്‌ ജയിച്ചവര്‍ക്കും കൂടാതെ ലൈസന്‍സ് ഉള്ളവര്‍ക്കും, ഡി ടി പ അറിഞ്ഞിരിക്കണം, കമ്പ്യൂട്ടര്‍ ടൈപ്പിംഗ്‌, തുടങ്ങിയ കാര്യങ്ങളില്‍ അറിവുണ്ടായിരിക്കണം. താല്പര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും 20.09.2020 മുൻപായി അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട വിലാസം :Administrative Officer, Software Technology Parks of India, No.76 & 77, 6th Floor, Cyber Park, Electronics City,
Hosur Road, Bengaluru – 560 100.

ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്
- Sponsored Links -

Leave a Reply