എല്ലാ നാട്ടിലും ഡിമാൻഡ് ഉള്ള ഒരു പ്രോഡക്റ്റ്, വളരെ ചെറിയ മുതൽ മുടക്കിൽ തുടങ്ങാൻ കഴിയുന്ന ഒരു ബിസിനസ് ആശയം നോക്കാം. കേരളത്തിൽ മുഴുവൻ സാധ്യത ഉണ്ടെങ്കിൽ പോലും നിങ്ങളുടെ ജില്ലയെ മാത്രാ കേന്ദ്രീകരിച്ച് ബിസിനസ് നടത്തിയാൽ മതിയാകും നിങ്ങൾ പ്രതീക്ഷിക്കുന്ന വരുമാനം ലഭിക്കാൻ.ഏതൊരു സമയത്തും ഏറ്റവും കൂടുതൽ കച്ചവടം നടക്കുന്നത് ബിവറേജസ് കോപ്പറേഷൻ ആണ്. ഇവിടെ വരുന്നതിൽ പകുതി ആളുകൾ വാങ്ങിയാൽ മതി നമ്മുടെ പ്രോഡക്റ്റ്, വലിയ ലാഭം കൊയ്യാൻ കഴിയുന്ന ഒരു സംരംഭത്തെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത്.
സാമാന്യം നല്ല രീതിയിൽ തന്നെ വരുമാനം ലഭിക്കുന്ന ഒരു സ്വയം തൊഴിലാണ് ഇത്. ഏതൊരു സംരംഭം തുടങ്ങിയാലും നേരിടുന്ന ഏറ്റവും വലിയ പ്രശ്നം മാർക്കറ്റിൽ ആണ്. മറ്റു ബ്രാൻഡുകളുടെ പ്രൊഡക്ടുകളുമായി മത്സരിക്കേണ്ടി വരും. എന്നാൽ ഇവിടെ പരിചയപ്പെടുത്തുന്ന പ്രൊഡക്ടിന് മാർക്കറ്റിൽ വലിയ മത്സരമില്ല. നമ്മുടെ നാട്ടിൽ ജ്യൂസ് കടകളിൽ ജ്യൂസ്-ന് തണുപ്പ് കിട്ടാൻ വേണ്ടി ഐസ് ക്യൂബ്സ് ഇടാറുണ്ട്, പക്ഷെ അതൊക്കെ എത്രത്തോളം വൃത്തിയോടെയാണ് ഉണ്ടാക്കുന്നതെന്നറിയില്ല. അതിന് വേണ്ടിയുള്ള ജലം വൃത്തിയുള്ളതാണോ എന്നും അറിയില്ല.
ശുദ്ധമായ ഐസ് ക്യൂബ് ഉണ്ടാക്കാൻ സാധിച്ചാൽ വ്യപാരികൾ അത്തരം ഐസ് ആവശ്യപ്പെടുക തന്നെ ചെയ്യും. കൂടാതെ പാർട്ടികളിലും മറ്റും കൂടുതൽ ആവശ്യം വരുന്ന ഒന്നാണ് ഐസ് ക്യൂബ്സ്. കാറ്ററിംഗ് നടത്തുന്നവരിൽ നിന്നും നല്ല ഓർഡർ തന്നെ ലഭിക്കും. പാക്കറ്റിൽ ഐസ് ക്യൂബ്സ് ലഭ്യമാക്കാൻ സാധിക്കാൻ മദ്യപിക്കാനും നിരവധി ആളുകൾ ഇത് വാങ്ങുക തന്നെ ചെയ്യും. 120 കിലോ നിർമിക്കാൻ 2 ലക്ഷം വില വരുന്ന മെഷീൻ, വെള്ളം ശുദ്ധീകരിക്കാനുള്ള സംവിദാനം ഏകദേശം 25,000 രൂപ, ഫ്രീസർ 25,000 രൂപ. ഒരു ദിവസം 120 കിലോ ഐസ് ക്യൂബ്സ് ഉണ്ടാക്കാൻ ദിവസേന ചിലവ് വരുന്നത് ഏകദേശം 600 രൂപയാണ്. 25 രൂപയ്ക്കാണ് ഒരു കിലോ ഐസ് ക്യൂബ് വിൽക്കുന്നത്. 3000 രൂപയാകും വിറ്റ് വരവ്, ഏകദേശം 2400 രൂപയോളം ലാഭം ഉണ്ടാകും.

by