ലൈഫ് മിഷനില്‍ വീടിനായി അപേക്ഷിക്കാം

- Sponsored Links -

സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയായ ലൈഫ് മിഷനില്‍ അപേക്ഷ തീയതി നീട്ടി. ഈ സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയിൽ അപേക്ഷിക്കാൻ താല്പര്യമുള്ളവർക്കും അർഹതയുള്ളവർക്കും സെപ്റ്റംബര്‍ ഒന്‍പതു വരെ അപേക്ഷകൾ സമർപ്പിക്കാൻ സമയമുണ്ട് .മുൻപ് അപേക്ഷികച്ചിട്ടുണ്ടായിട്ടും പല കാരണങ്ങളാൽ ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയ അർഹതയുള്ള കുടുംബങ്ങള്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം നല്‍കിയത്. ഇതിനായി ആദ്യ൦ നൽകിയ സമയം ഓഗസ്റ്റ് ഒന്നു മുതല്‍ 27 വരെയായിരുന്നു.

സംസ്ഥാനത്ത് പടർന്ന് കൊണ്ടിരിക്കുന്ന കൊവിഡ് എന്ന മഹാമാരിയുടെ പശ്ചാത്തലത്തില്‍ നിരവധി ഗുണഭോക്താക്കള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ടെന്ന് മനസ്സിലായി. അതായത് അപേക്ഷയുടെ ഒപ്പം സമർപ്പിക്കേണ്ട രേഖകള്‍ സംഘടിപ്പിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ എത്തിക്കുവാന്‍ സാധിക്കുന്നില്ലെന്ന് ലൈഫ് മിഷനെ അറിയിച്ചിരുന്നു . ഈ പരാതിയുടെ പശ്ചാത്തലത്തിലാണ് സെപ്റ്റംബര്‍ ഒന്‍പതുവരെ സമയം നീട്ടി നല്‍കാന്‍ തീരുമാനിച്ചത്.

- Sponsored Links -

ഓഗസ്റ്റ് 1 മുതല്‍ ഇതുവരെ 6,39,857 അപേക്ഷകളാണ് ലൈഫ് മിഷന് ലഭിച്ചത്. ഈ അപേക്ഷ സമർപ്പിച്ചതിൽ സ്വന്തമായി ഭൂമിയുണ്ടായിട്ടും വീടില്ലാത്ത 4,58,813 കുടുംബങ്ങളും ഭൂമിയും വീടുമില്ലാത്ത 1,81,044 കുടുംബങ്ങളും ഉള്‍പ്പെടും. അപേക്ഷകൾ ഓൺലൈനായി www.life2020.kerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ് സമര്‍പ്പിക്കേണ്ടത്. അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് ഓൺലൈനായി വീട്ടിലിരുന്നു സ്വന്തമായോ അല്ലെങ്കിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലുള്ള ഹെല്‍പ് ഡെസ്‌ക് വഴിയോ മറ്റ് ഇന്റര്‍നെറ്റ് സേവന കേന്ദ്രങ്ങള്‍ വഴിയോ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്.

- Sponsored Links -

Leave a Reply