ഓൺലൈനായി സ്ഥിര വരുമാനം

- Sponsored Links -

നമ്മൾ ഇന്ത്യൻസിന് ഉള്ള ഒരു കാഴ്ചപ്പാടാണ് ഒരാൾ ഒരു സ്ട്രീമിൽ ഉള്ള ജോലി മാത്രാമേ ചെയ്യാവു എന്നുള്ളത്. പലരും അത് അനുസരിച് ഒരു രീതിയിൽ ഉള്ള അവരവരുടെ കാഴ്ചപ്പാടിന് ഇണങ്ങിയ ജോലിയുമായി പൊരുത്തപ്പെട്ട് പോകുന്നു, നിർഭാഗ്യവശാൽ ആ ഒരു സ്ട്രീമിൽ ഉള്ള ജോലിക് എന്തെങ്കിലും ഒരു അപാകത വരികയാണെകിൽ അവരുടെ വരുമാന മാർഗം നിലച്ചു പോകുന്നു. ഈ കൊറോണക്കാലത് ഒരുപാട് പേർക് സംഭവിച്ചിട്ടുള്ളതും അത് തന്നെയാണ്.നിങ്ങൾ തുടരുന്ന ജോലിയുടെ കൂടെ സൈഡായി വേറെ രീതിയിൽഉള്ള ജോലി കൂടെ ചെയ്യാൻ ശ്രമിക്കുക.അത് ഒരു കരുതൽ ആയി കൂടെ ഉണ്ടാകും.

ഈ കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ആഗോള തലത്തിൽ തന്നെ പലർക്കും വരുമാനത്തിന്റെ കാര്യത്തിൽ കനത്ത തിരിച്ചടിയാണ് നേരിട്ടിട്ടുള്ളത്. എന്നാൽ ഓൺലൈൻ ജോബുകൾ ചെയ്തിരുന്നവർക്ക് ഇതിന്റെ പ്രത്യാഘാതങ്ങൾ ഏറ്റിട്ടില്ല എന്നതാണ് സത്യം. ഈ കാലയളവിൽ കൂടുതൽ പേര് ഈ ഒരു സ്ട്രീമിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. ഈ ഒരു സാഹചര്യത്തിൽ പ്രോപ്പർ ഓൺലൈൻ ജോബ് ആയി നമുക്ക് കൊണ്ട് നടക്കാൻ പറ്റുന്ന ചില സ്ട്രീമുകളെ ആണ് പരിചയപ്പെടുത്തുന്നത്.

- Sponsored Links -

ഒന്നാമതായി പരിചയപ്പെടുത്താൻ പോകുന്നത് ഓൺലൈൻ ടീച്ചിങ്ങിനെ കുറിച്ചാണ് . പല സൈറ്റുകളും ഇതിനു വേണ്ടി പ്രയോജനപ്പെടുത്താൻ പറ്റുന്നതാണ് .നിങ്ങളുടെ ക്വാളിഫിക്കേഷൻ വെച്ച് ഇതിൽ രജിസ്റ്റർ ചെയ്താൽ മാത്രം മതിയാകുന്നതാണ്. വി ഐ പി കിഡ് ,ട്യൂട്ടർ.കോം,ഭാരത്ട്യൂട്ടർ.കോം, എജ്യുഗ്രാഫ്, വേതാന്തു.കോം, ഇതിലൊക്കെ നിങ്ങൾക്ക് രെജിസ്റ്റർ ചെയാവുന്നതാണ്. ഇവ കൂടാതെ നമുക്ക് സ്വയം തന്നെ ബ്രോഷർ ക്രിയേറ്റ് നമുക്ക് ഇഷ്ടപ്പെട്ട സബ്ജെക്റ്റുകൾ പഠിപ്പിക്കാൻ സാധിക്കുന്നതാണ്. അടുത്ത രീതിയാണ് വെർച്യുൽ അസ്സിസ്റ്റന്റ്സ് .

ഈ ഒരു സ്ട്രീം കൈകാര്യം ചെയ്യണമെങ്കിൽ അത്യാവശ്യം ലാംഗ്വേജ് കൈകാര്യം ചെയ്യാനുള്ള കഴിവും ഇമെയിൽ സ്‌കിൽസും ഒക്കെ നിങ്ങൾക്കുണ്ടായാൽ മാത്രം മതിയാകും. ഈ ഒരു സ്ട്രീമിൽ വർക്ക് ചെയ്യുവാൻ ഏറ്റവും നല്ലത് ഡെവലപ്ഡ് കൺഡ്രിസിലെ ഓഫറുകളാണ്. ഗൂഗിൾ ചെയ്‌താൽ നിങ്ങൾക് വേൾഡ് വൈഡായിട്ടുള്ള ഈ ഒരു ജോലിയുടെ ചാന്സസ് അറിയാൻ സാധിക്കുന്നതാണ് . അടുത്തായി വരുന്നതാണ് സോഷ്യൽ മീഡിയ മാനേജർ. സ്മാൾ മീഡിയം ഇൻഡസ്ട്രീസുകൾക്കാണ് ഈ ഒരു ആവശ്യം വരുന്നത്. ഒന്നോ രണ്ടോ ക്ലൈന്റുകളുടെ സോഷ്യൽ മീഡിയ പേജുകൾ നമുക്ക് മാനേജ് ചെയ്യുകയാണെകിൽ നല്ല ഒരു വരുമാനം നമുക്ക് നേടി എടുക്കാൻ പറ്റുന്നതാണ്.

- Sponsored Links -

Leave a Reply