പത്താം ക്ലാസ്സ് ഉള്ളവർക്ക് കേന്ദ്ര സര്‍ക്കാര്‍ ജോലി

- Sponsored Links -

മൾട്ടി ടാസ്കിങ് സ്റ്റാഫ്, ലോവർ ഡിവിഷൻ ക്ലാർക്ക്, അസിസ്റ്റന്റ് എഡിറ്റർ തുടങ്ങിയ നിരവധി തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ച് കൊണ്ട് നാഷണൽ കൌൺസിൽ ഓഫ് പ്രൊമോഷൻ ഓഫ് ഉറുദു ലാംഗ്വേജ് (NCPUL) . താല്പര്യം ഉള്ളവർക്കും ഔദ്യോഗിക നോട്ടിഫിക്കേഷൻ പറഞ്ഞ പോലെ യോഗ്യത ഉള്ളവർക്കും ഓൺലൈൻ അപ്ലിക്കേഷൻ സെപ്റ്റംബർ 27 മുൻപായി സമർപ്പിക്കാം. തസ്തികകളുടെ കൂടുതൽ വിവരങ്ങൾക്കും ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്കിനും തുടർന്ന് വായിക്കുക.

മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിൽ 4 ഒഴിവുകളാണ് ഉള്ളത്. നിശ്ചയിച്ചിരിക്കുന്ന പ്രതിമാസ ശമ്പളം 18000 രൂപ മുതൽ 56900 രൂപ വരെയാണ്. 18 വയസ്സ് മുതൽ 25 വയസ്സ് വരെയാണ് പ്രായപരിധി. ഏതെങ്കിലും അംഗീകൃത ബോർഡ്/ സ്‌കൂളിൽ നിന്നും പത്താം ക്ലാസ് ജയിച്ചവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം.

- Sponsored Links -

ലോവർ ഡിവിഷൻ ക്ലാർക്ക് തസ്തികയിൽ 2 ഒഴിവുകളുണ്ട്. 18 വയസ്സ് മുതൽ 27 വയസ്സ് വരെയാണ് പ്രായപരിധി. 19000 രൂപ മുതൽ 63200 രൂപ വരെയാണ് ശമ്പളം. പത്താം ക്ലാസ് ജയിച്ചവർക്കും നോട്ടിഫിക്കേഷനിൽ പറഞ്ഞ പോലെ ടൈപ്പിംഗ് സ്പീഡ് ഉള്ളവർക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ സന്ദർശിക്കുക.

താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി സെപ്റ്റംബർ 05 മുതൽ സെപ്റ്റംബർ 27 വരെയുള്ള തീയതികളിൽ അപേക്ഷ സമർപ്പിക്കാം. അപേക്ഷിക്കുന്നതിന് മുൻപ് ഒഫീഷ്യൽ നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കുക.

ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്
ഓൺലൈനായി അപേക്ഷിക്കാം ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്
- Sponsored Links -

Leave a Reply