ഇന്ത്യൻ കൌൺസിൽ ഓഫ് ഫോറെസ്റ്ററി റിസർച്ച് ആൻഡ് എഡ്യൂക്കേഷൻ (ഐ.സി.എഫ്.ആർ.ഇ) സ്റ്റോർ കീപ്പർ, ഫോറെസ്റ് ഗാർഡ്, ടെക്നിഷ്യൻ (മൈന്റനെൻസ്) എലെക്ട്രിഷ്യൻ, ഡ്രൈവർ( ഓർഡിനറി ഗ്രേഡ്) എന്നീ തസ്തികകളിലായി 05 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നുണ്ട്. താല്പര്യമായുള്ളവർക്കും യോഗ്യതയുള്ളവർക്കും ഔദ്യോഗിക വെബ്സൈറ്റ് (www.icfre.org) വഴി ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 30.10.2020.
സ്റ്റോർ കീപ്പർ തസ്തികയിൽ ഒരു ഒഴിവാണുള്ളത്. +2 ജയിച്ചവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്. 1700- 69100/- രൂപയാണ് ശമ്പളം ഫോറെസ്റ് ഗാർഡ് തസ്തികയിൽ ഏതെങ്കിലും അംഗീകൃത ബോര്ഡില് നിന്നും സയൻസ് വിഷയത്തിൽ +2 ജയിച്ചവർക്കാണ് അവസരം. 19900- 63200/- രൂപയാണ് ശമ്പളം.
ടെക്നിഷ്യൻ (മൈന്റനെൻസ്) എലെക്ട്രിഷ്യൻ. പത്താം ക്ലാസും കൂടെ ഐ.ടി.ഐ സർട്ടിഫിക്കറ്റ് ഉള്ളവർക്കും അപേക്ഷിക്കാം.19900- 63200/- രൂപയാണ് ശമ്പളം. ടെക്നിഷ്യൻ (മൈന്റനെൻസ്) പ്ലംബർ – ആവശ്യമായ യോഗ്യത പത്താം ക്ലാസും ഐ.ടി.ഐ സർട്ടിഫിക്കറ്റും ആണ്. 19900- 63200/- രൂപയാണ് ശമ്പളം. ഡ്രൈവർ തസ്തികയിൽ പത്താം ജയിച്ചവർക്ക് അപേക്ഷിക്കാം. 19900- 63200/- രൂപയാണ് ശമ്പളം.
യോഗ്യതയുള്ളവർക്കും താൽപര്യമുള്ളവർക്കും വെബ്സൈറ്റിൽ നിന്നും അപ്ലിക്കേഷൻ ഫോം ഡൌൺലോഡ് ചെയ്ത ശേഷം The Director Rain Forest Research Institute P. Box No. 126, Deovan, Sotai Jorhat-785001, Assam.” എന്ന വിലാസത്തിൽ അയക്കുക. അപേക്ഷയോടൊപ്പം തിരിച്ചറിയൽ കാർഡ്, ജനന സർട്ടിഫിക്കറ്റ്, സെര്ടിഫിക്കറ്റ് എന്നിവയുടെ കോപ്പിയും അയക്കുക.
| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |

by