നമ്മുക്ക് അറിയാം നമ്മുടെ രാജ്യത്ത് ഒട്ടനവധി നിയമ വ്യവസ്ഥകൾ ഉണ്ടെന്ന്. അതിൽ പ്രധാനപ്പെട്ട ഒരു നിയമ വ്യവസ്ഥ ആണ് ഗതാഗത നിയമങ്ങൾ. നമുക്ക് അറിയാം നമ്മുടെ നാട്ടിൽ നിന്നും ആരെങ്കിലും ഗതാഗത നിയമങ്ങൾ തെറ്റിക്കുകയാണെങ്കിൽ അവർക്ക് പോലീസ് അധികൃതർ രസീതിൽ ആയിരുന്നു ഫൈൻ എഴുതി കൊടുത്തു വന്നിരുന്നത്. തുടർന്ന് അവർ ഫൈൻ അടയ്ക്കുന്ന പതിവുമാണ് കണ്ടിരുന്നത്. എന്നാൽ ഈ പതിവുകൾ മാറ്റിതിരുത്തി കൊണ്ട് പുതിയ നിയമ ഭേദഗതി വന്നിരിക്കുകയാണ്. ഇനി മുതൽ ഗതാഗത നിയമങ്ങൾ തെറ്റിക്കുന്നവർക്ക് നേരിട്ട് ഓൺലൈൻ മുഘേനെ ഫൈൻ അടച്ചാൽ മതിയാകുന്നതാണ് .
ശ്രീ പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴിയാണ് ഈ ഒരു പദ്ധതി ഉദ്ഘാടനം ചെയ്തത്. “ഇ ചെല്ലാൻ “എന്നാണ് ഈ പദ്ധതിക്ക് നാമകരനം ചെയ്തത്. പോലീസിൽ കറൻസി രഹിത പ്രവർത്തനത്തിന്റെ ഭാഗമായാണ് ഈ ഒരു ഭേദഗതി കൊണ്ട് വന്നത്. ഈ ഒരു പ്രവർത്തനത്തിന്റെ ഭാഗമായി “ഇ-ചെല്ലാൻ “എന്ന പ്രവർത്തനത്തിന് ഉപയോഗിക്കുന്ന ചെറിയ യന്ദ്രത്തിലേക്ക് വാഹനത്തിന്റെ നമ്പറും ഡ്രൈവിംഗ് ലൈസൻസിന്റെ നമ്പറും നൽകിയാൽ നല്കിക്കഴിഞ്ഞാൽ വാഹന ഉടമയെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും ലഭ്യമാകുന്നു എന്നതാണ് ഈ ഒരു യന്ത്രത്തിന്റെ സവിശേഷത. നിയമ ലംഘനം കാണുകയാണെങ്കിൽ വാഹന ഉടമയ്ക്കോ ഡ്രൈവർക്കോ ഉടൻ തന്നെ ക്രെഡിറ് കാർഡ് വഴിയോ ഡെബിറ്റ് കാർഡ് വഴിയോ അതുമല്ലെങ്കിൽ ഇന്റർനെറ്റ് ബാങ്കിങ് വഴിയോ പണം അടയ്ക്കാവുന്നതാണ് .
അതെ സമയം പിഴ അടയ്ക്കാൻ താല്പര്യപ്പെടാത്തവരുടെ കേസുകൾ നേരിട്ട് വെർച്യുൽ കോടതിയിലേക്ക് കൈമാറുന്നതാണ്. ബാക്കി തുടർനടപടികൾ കോടതിയായിരിക്കും തീരുമാനിക്കുന്നത്. ചെയ്ത കുറ്റ കൃത്യങ്ങളുടെ ഫോട്ടോകളും വിഡിയോസുകളും ലഭിക്കുന്നതിനാൽ വാഹന പരിശോധന ഇനി മുതൽ സുഗമമാകുമെന്നതിൽ സംശയമില്ല. ഇതിന്റെ ആദ്യ ഘട്ടങ്ങളിൽ തിരുവനതപുരം, കൊല്ലം, കൊച്ചി, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിൽ ആണ് ആദ്യ ഘട്ടത്തിൽ ഈ ഒരു നിയമ വ്യവസ്ഥ പ്രാബല്യത്തിൽ വരുന്നത്. വരും നാളുകളിൽ മറ്റു ജില്ലകളിലേക്ക് കൂടി വന്നു തുടങ്ങുന്നതായിരിക്കും. ഇതിനു വേണ്ട സോഫ്റ്റ് വെയറുകൾ വികസിപ്പിച്ചെടുത്തത് നാഷണൽ ഇന്ഫോര്മാറ്റിക്ക്സ് സെന്ററാണ്.

by