നമുക്ക് അറിയാം ഈ ലോക്‌ഡോൺ കാലത്തു നിരവധി പേരാണ് കേക്ക് നിർമാണത്തിലേക്കും അത് പോലെത്തന്നെ മറ്റു ഭക്ഷ്യോത്പന്ന നിർമ്മാണത്തിലേക്കും തിരിഞ്ഞത്.ഒരു വരുമാനത്തിലുപരി പലർക്കും കൊറോണ കാലത്തെ വിരസതയിൽ നിന്നും മോചനം നേടി ആത്മവിശ്വാസവും അതിലുപരി സന്തോഷവും നൽകിയ കാര്യമായിരുന്നു. പലരും വാണിജ്യാടിസ്ഥാനത്തിലും അല്ലാതെയും ഇപ്പോൾ ട്രെൻഡിങ് ആയ കേക്ക് നിർമ്മാണത്തിലും അത് പോലെ മറ്റു ഭക്ഷ്യോത്പന്നത്തിന്റെയും പിറകെയാണ്.
ഈ ഒരു സാഹചര്യത്തിലാണ് പലർക്കും വെല്ലുവിളിയായി ഈ മേഖലയിൽ ഉള്ളവർ എല്ലാവരും തന്നെ നിർബന്ധമായും ലൈസെൻസ് എടുക്കണമെന്ന പുതിയ നിയമം വന്നത്. അല്ലാത്ത പക്ഷം കർശന നടപടികളാണ് നേരിടേണ്ടി വരുന്നത് .ഇതിൽ 50000 രൂപയും 3 മാസം തടവ് ശിക്ഷയും ഉൾപ്പെടുന്നു. ലൈസെൻസ് എടുക്കാൻ വേണ്ടി നിങ്ങൾ അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളിൽ പോകുക . FSSAI യുടെ രെജിസ്‌റെഷന് വേണ്ടിയാണ് നിങ്ങൾ സമീപിച്ചത് എന്നും അറിയിക്കുക.
അവിടെ നിന്നും നിങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റിനുള ഒരു ഫോറവും അത് പോലെ ഡിക്ലറേഷനുള്ള ഫോറവും തരുന്നതായിരിക്കും. അത് ഫിൽ ചെയ്ത ശേഷം ആ ഫോറം കൂടെ എടുത്ത് അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലോ അല്ലെങ്കിൽ ഏതെങ്കിലും ഹോസ്പിറ്റലിലോ ചെല്ലുക. അപ്പോൾ അവർ കുറച്ചു മെഡിക്കൽ എക്‌സാമിന് വേണ്ടി കുറിച്ച് തരും. ശേഷം ലാബിൽ പോയി ആ ടെസ്റ്റുകൾ എടുക്കുക . ഇവയ്ക്ക് ഏകദേശം 150 രൂപയോളം മാത്രമേ ചിലവ് വരുന്നുള്ളു. ശേഷം റിസൾട്ടുമായി ഡോക്ടറെ സമീപിക്കുക. നമ്മൾ ഓക്കേ ആണെങ്കിൽ ഡോക്ടറുടെ ഒപ്പും സീലും ഇടുന്നതായിരിക്കും.
അത് പോലെ നിങ്ങൾ താമസിക്കുന്ന വീട് നിങ്ങളുടെ പേരിൽ അല്ലെങ്കിൽ മാത്രം നിങ്ങൾ താമസിക്കുന്ന വീട്ടുടമ ഫുഡ് ആൻഡ് സേഫ്റ്റി ഓഫീസർക്ക് നിങ്ങൾ അവിടെ ബേക്കറി ഉത്പന്നങ്ങൾ ഉണ്ടാക്കുന്നത് അവർക്ക് സമ്മതമാണ് എന്നു പറയുന്ന ഒരു ലെറ്റർ ലെറ്റർ കൂടെ എഴുതണം.അത് കൂടാതെ പ്രോപ്പർട്ടി ടാക്സ് വേണം.അതായത് നിങ്ങൾ താമസിക്കുന്ന വീടിന്റെ ടാക്സ് അടച്ചതിന്റെ രസീതിന്റെ ഒരു കോപ്പിയും കൂടാതെ നിങ്ങളുടെ ആധാറും രണ്ടു ഫോട്ടോസും കൂടെ എടുത്ത് നിങ്ങൾ അക്ഷയ കേന്ദ്രത്തിലേക്ക് കൊണ്ട് കൊടുക്കുക.
ബാക്കിയുള്ള കാര്യങ്ങൾ അവർ ചെയ്തു തരുന്നതായിരിക്കും . ഒരിക്കൽ എടുത്താൽ തുടർന്നങ്ങോട്ട് അഞ്ചു വർഷം വരെ ഇവ വാലിഡ് ആണ്.അഞ്ചു വർഷത്തിന് ശേഷം മാത്രം പിന്നീട് പുതുക്കിയാൽ മതിയായേക്കും.FSSAI രെജിസ്ട്രേഷൻ ഒരു വർഷത്തേക്ക് 100 രൂപയാണ് ചാർജ് വരുന്നത്.കൂടാതെ 100 രൂപയോളം സർവീസ് ചാർജും ഉണ്ടാകും. ഇത്രയും കാര്യങ്ങളാണ് വീട്ടിൽ വെച്ച് ബിസിനെസ്സ് ചെയ്യുന്നതിന് വേണ്ടത്. ഇനി നിങ്ങൾക്ക് ഒരു ഷോപ്പുണ്ടെങ്കിൽ,കൂടാതെ വാർഷിക വരുമാനം 12 ലക്ഷത്തിൽ താഴെയും ആണെങ്കിൽ ഇതേ പോലെ തന്നെ രജിസ്റ്റർ ചെയ്‌താൽ മതിയാകും.
12 ലക്ഷത്തിനു മുകളിൽ മാത്രം വിട്ടു വരവുണ്ടെങ്കിൽ മാത്രമേ ലൈസൻസിന്റെ ആവശ്യം വരുന്നുള്ളു .FSSAI ക്കുള്ള അതെ പേപ്പറുകളുമായി നമ്മൾ അക്ഷയ കേന്ദ്രത്തെ സമീപിക്കുക. രജിസ്റ്റർ ചെയ്ത ഒരാഴ്‌ചയ്‌ക്കകം നമുക്ക് മെയിലോ അല്ലെങ്കിൽ SMS ഓ വരുന്നതായിരിക്കും . ശേഷം നമുക്ക് അക്ഷയ കേന്ദ്രത്തിൽ നിന്നും ഒരു യൂസർ ഐഡിയും പാസ്സ്‌വേർഡും തരുന്നതായിരിക്കും. ശേഷം നമുക്ക് ലൈസൻസിന്റെ പ്രിന്റ് ഔട്ടും കൂടെ തരുന്നതായിരിക്കും.

by