1557 ക്ലാർക്ക് ഒഴിവുകളിലേക്ക് അപേക്ഷിക്കാം

- Sponsored Links -

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേർസണൽ സെക്ഷൻ (ഐ.ബി.പി.എസ്) 1557 ക്ലാർക്ക് ഒഴിവുകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. ഔദ്യോഗിക നോട്ടിഫിക്കേഷനിൽ പറഞ്ഞ പ്രകാരം യോഗ്യത ഉള്ളവർക്ക് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്കും (യോഗ്യത, ശമ്പളം,അപേക്ഷിക്കേണ്ട രീതി) ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്കിനും തുടർന്ന് വായിക്കുക.

കേരളത്തിൽ 32 ഒഴിവുകൾ, തമിഴ് നാട് 77 ഒഴിവുകൾ ഉൾപ്പടെ ഇന്ത്യയിൽ മൊത്തമായും 1557 ഒഴിവുകളാണ് ഉള്ളത്. 20 മുതൽ 28 വയസ്സ് വരെയാണ് പ്രായപരിധി. ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ഡിഗ്രീ പാസ്സായവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. SC/ST/PWBD/EXSM വിഭാഗത്തിന് 175 രൂപയും ബാക്കിയുള്ള ഉദ്യോഗാർഥികൾക്ക് 850 രൂപയുമാണ് അപേക്ഷ ഫീസ്.

- Sponsored Links -

അപേക്ഷിക്കേണ്ട രീതി- യോഗ്യതയുള്ളവർക്കും താല്പര്യമുള്ളവർക്കും ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക. അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 06,2020.

ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്
ഓൺലൈനായി അപേക്ഷിക്കാം ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്
- Sponsored Links -

Leave a Reply