രാജ്യം കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സാമ്പത്തികമായി ബുദ്ധിമുട്ട് നേരിട്ട സമയത്ത് വിവിധങ്ങളായ വായ്‌പ എടുത്തിട്ടുള്ളവർക്ക് 6 മാസത്തെ മൊറൊട്ടോറിയം നൽകിയിരുന്നു. ഇപ്പോൾ വായ്പ എടുത്തിട്ടുള്ളവർക്ക് ഒരു സന്തോഷവാർത്തയായി കേന്ദ്ര സർക്കാരിന്റെ ഉത്തരവ്. മൊറൊട്ടോറിയം കാലയളവിലെ പലിശയിൻ മേലുള്ള പലിശയിൽ ഇളവ് നൽകി കൊണ്ട് ധനമന്ത്രാലയത്തിന്റെ ഉത്തരവിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്.
മൊറൊട്ടോറിയം സമയത്ത് അപേക്ഷ വെച്ചിട്ടില്ലാത്തവർക്ക് ഉൾപ്പടെ എല്ലാവരുടെ പലിശയിൻ മേലുള്ള പലിശ ഒഴിവാക്കുന്നതായിരിക്കും. മൊറൊട്ടോറിയം വീണ്ടും നീട്ടുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു എങ്കിലും അതിനെ കുറിച്ച് അറിയിപ്പ് ഒന്നും ലഭിച്ചിട്ടില്ല. ഇനി നിങ്ങളുടെന്ന് കൂട്ടുപലിശ എന്തെങ്കിലും ഈടാക്കിയിട്ടുണ്ടെകിൽ അത് തിരികെ ലഭിക്കുകയും ചെയ്യും. വിദ്യാഭ്യാസം, വാഹനം തുടങ്ങിയ വ്യത്യസ്തമായ വായ്പകൾ എടുത്തവർക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുന്നതാണ്.

by