വിത്യാസമില്ലാതെ സവാള വിതരണം

- Sponsored Links -

നമ്മൾ ഈ ലോക്‌ഡോൺ കാലത്തു ഏറെ സാമ്പത്തികമായി പ്രതിസന്ധിയാണ് കുത്തനെ കുതിച്ചുയരുന്ന പച്ചക്കറികളുടെ വിലകൾ. പ്രത്യേകിച്ചും സവാളയുടെ വിലക്കയറ്റമാണ് മുൻനിരയിൽ ഉള്ളത്. സാധാരണക്കാരെ സംബന്ധിച്ചു ഈ ഒരു വിലക്കയറ്റം വളരെ ഭീമമാണ്. ഇന്ത്യയിൽ പലയിടങ്ങളിലായി 80 രൂപ മുതൽ 120 രൂപവരെയാണ് കിലോയ്ക്ക് വിലയീടാക്കുന്നത്. എന്നാൽ ഇടനിലക്കാർ കർഷകരിൽ നിന്നും കിലോയ്ക്ക് 10 രൂപ എന്ന നിരക്കിലാണ് വില ഈടാക്കുന്നത് എന്നതാണ് വാസ്തവം.

ഇത്തരത്തിൽ കുതിച്ചുയരുന്ന സവാളയുടെ വില നിയന്ദ്രിക്കാൻ വേണ്ടി കേരളസർക്കാർ ഒരു പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. സിവിൽ സപ്പ്ളൈസ്,  കൺസ്യൂമർ ഫെഡ്, ഹോർട്ടി കോർപ്, എന്നിങ്ങനെ 1800 ഔട്‍ലെറ്റുകളിലൂടെ 45 രൂപയ്ക്കാണ് സവാള വില്പന ആരംഭിക്കാൻ ഉദ്ദേശിക്കുന്നത്. നാഫെഡിൽ നിന്നാണ് ഇതിനായുള്ള സവാള സംഭരിക്കുന്നത്. നാഫെഡിൽ നിന്നും 35 രൂപയ്ക്കാണ് സവാള വാങ്ങുന്നത്. കടത്തു കൂലിയും മറ്റു തരം തിരിക്കലും എല്ലാം കഴിയുമ്പോൾ കിലോയ്ക്ക് 45 രൂപയ്ക്ക് വിൽക്കാൻ കഴിയുമെന്നാണ് അറിയിക്കുന്നത്.

- Sponsored Links -

നവംബർ 3 മുതൽ തിരുവന്തപുരത്തെ സപ്പ്ളൈക്കോ ഔട്ലെറ്റുകൾ വഴി വിതരണത്തിന് എത്തിയിരിക്കുകയാണ്. റേഷൻ കാർഡിന് 2 കിലോ എന്ന തോതിൽ കിലോയ്ക്ക് 45 രൂപ നിരക്കിൽ ആണ് വില്പനയ്‌ക്കെത്തുന്നത്. വരും ദിവസങ്ങളിൽ കേരളത്തിലെ മറ്റുജില്ലകളില്ലെല്ലാം സിവിൽ സപ്പ്ളൈസ് ,കൺസ്യൂമർ ഫെഡ് ,ഹോർട്ടി കോർപ് തുടങ്ങിയ 1800 ഓളം ഔട്ലെറ്റുകളിലൂടെ വിതരണത്തിനെത്തുകയാണ്. അത് കൊണ്ട് നിങ്ങളുടെ അടുത്തുള്ള ഔട്ട്ലെറ്റ് ഏതാണെന്ന് തിരിച്ചറിയുകയും അവിടുത്തെ ബന്ധപ്പെട്ട നമ്പറിൽ വിളിച്ചു നിങ്ങൾക്ക് കാര്യങ്ങൾ അന്വേഷിക്കാനും സാധിക്കുന്നതാണ്.

- Sponsored Links -

Leave a Reply