ജോലി നേടാൻ ഒരു കിടിലൻ ആപ്പ്

- Sponsored Links -

ജോലി നേടാൻ ഉള്ള അവസരം ഒരുക്കി ഗൂഗിളും ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. മറ്റു രാജ്യങ്ങളിലേതു പോലെ ഇനി നമ്മുടെ ഇന്ത്യയിലും ഇവ എത്തിയിരിക്കുകയാണ്. KORMO എന്നാണ് ഈ ഒരു ആപ്ലികേഷന്റെ പേര്. ഈ ആപ്ലികേഷൻ നമുക്ക് പ്ലേയ് സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്. ശേഷം ഏതെങ്കിലുമൊരു ഇമെയിൽ ഐഡി വെച്ച് ലോഗിൻ ചെയ്യുക. ശേഷം നമുക്ക് 12 തരം കേറ്റഗറികൾ വരുന്ന ഒരു ഇന്റർഫേസ് കാണാം. അതിൽ നിന്നും 3 എണ്ണം നമുക്ക് തിരഞ്ഞെടുക്കാം.

അടുത്ത ഇന്റർഫേസിൽ ആഡ് യുവർ എക്സ്പീരിയൻസ്, ആഡ് യുവർ ക്വാളിഫിക്കേഷൻ തുടങ്ങി നിങ്ങളെ സംബന്ധിക്കുന്ന വിവരങ്ങൾ ആഡ് ചെയ്ത് പ്രൊഫൈൽ കംപ്ലീറ്റ് ആക്കുക. ശേഷം നമ്മൾ നമ്മുടെ ലൊക്കേഷൻ കൊടുത്തത്തിനനുസരിച്ചു നമ്മുടെ അടുത്തുള്ള ലൊക്കേഷനുകളിൽ നിന്നുള്ള ജോലികൾ നമ്മുക്ക് ബ്രൗസ് ചെയ്തെടുക്കാൻ സാധിക്കും. കൂടാതെ യുവർ പ്രൊഫൈൽ എന്ന ഓപ്‌ഷനിൽ പോകുമ്പോൾ ഇന്ക്രീസ് യുവർ ഇന്റർവ്യൂസ് എന്ന ഓപ്‌ഷൻ കാണും. അവിടെ നിങ്ങൾക്ക് നിങ്ങളുടെ റെസ്യുമി അപ്ലോഡ് ചെയ്യാൻ സാധിക്കും. ശേഷം ഏറ്റവും താഴെ യുവർ ഇന്റെറെസ്റ്റ് എന്നുള്ള ഓപ്‌ഷൻ കാണാൻ സാധിക്കും. അവിടെയാണ് 12 തരം കാറ്റഗറികൾ കാണാൻ സാധിക്കും.

- Sponsored Links -

അത് എപ്പോൾ വേണമെങ്കിലും നിങ്ങളുടെ താല്പര്യത്തിനനുസരിച്ചു എഡിറ്റ് ചെയ്ത് മാറാൻ സാധിക്കും. നിങ്ങൾ കൊടുക്കുന്ന കേറ്റഗറിക്ക് അനുസരിച്ചാണ് ജോബ് വേക്കൻസികൾ നിങ്ങളുടെ അടുത്തെത്തുന്നത്.ശേഷം നിങ്ങൾ പുറകിലേക്ക് പോയിക്കഴിഞ്ഞാൽ മെയിൻ ഇന്റർഫെയ്‌സിൽ ALL എന്ന ഓപ്‌ഷൻ കാണാം.അതിൽ സെലക്ട് ചെയ്ത് വെച്ചാൽ നിങ്ങൾ കൊടുത്ത കേറ്റഗറി കൂടാതെ എല്ലാ കേറ്റഗറിയിലേയും ജോബ് വേക്കൻസികൾ കാണാൻ സാധിക്കും.

കൂടാതെ കുറച്ചു താഴെ പോകുമ്പോൾ നിങ്ങൾക്ക് റെഫർ ചെയ്യാൻ സഹായിക്കുന്ന ഒരുപാട് ആർട്ടിക്കിളുകളും കാണാം. നിങ്ങക്ക് അവിടെ ഏതെങ്കിലും ഒരു ജോബ് വേക്കൻസിയിൽ ഇന്റെസ്റ്റ് തോന്നിയാൽ ആ ജോബ് വേക്കൻസി സെലക്ട് ചെയ്യുക. ആ ജോലിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കാണാൻ സാധിക്കും. ശേഷം അപ്ലൈ എന്നുള്ള ഓപ്‌ഷൻ ക്ലിക്ക് ചെയ്യുമ്പോൾ നിങ്ങളുടെ റെസ്‌മി സബ്മിറ്റ് ചെയ്യാനുള്ള ഓപ്‌ഷൻ കാണാം. അങ്ങനെ ചെയ്യുമ്പോൾ നിങ്ങളുടെ റെസ്‌മി അപ്ലോഡ് ആകുന്നതായിരിക്കും. ഏകദേശം 20 ലക്ഷത്തോളം ജോലികൾ അപ്ലോഡ് ചെയ്തിട്ടുണ്ടെന്നാണ് പറയുന്നത്.

ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

- Sponsored Links -

Leave a Reply