ഭൂമി സ്വന്തമായി ഉള്ളവർക്കും പുതുതായി ഭൂമി വാങ്ങാൻ ഉദ്ദേശിക്കുന്നവരും വിൽക്കാൻ ഉദ്ദേശിക്കുന്നവരും ഉറപ്പായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ വിവരിക്കുന്നത്. വളരെയേറെ ഉപകാരപ്പെടുന്ന ഈ പുതിയ നിയമത്തെ കുറിച്ച് നിങ്ങളുടെ സുഹൃത്തുക്കളുടെ അറിവിലേക്കും എത്തിക്കുക. നവംബർ മാസം മുതൽ നിങ്ങൾ വാങ്ങുന്ന ഭൂമി ആധാരം ചെയ്യുമ്പോൾ ” എനി വെയർ ” സംവിധാനം ഉപയോഗപ്പെടുത്താൻ സാധിക്കും.
അതായത് നിങ്ങൾ വാങ്ങുന്ന ഭൂമി നിങ്ങളുടെ ജില്ലയിലെ എവിടെ വേണമെങ്കിൽ രെജിസ്റ്റെർ ചെയ്യാനുള്ള സംവിധാനം ഉണ്ടാകും. ഏത് രജിസ്റ്റർ ഓഫീസിലും ചെയ്യാം, അതായത് ഏറ്റവും നല്ലതോ അല്ലെങ്കിൽ അടുത്തുള്ള രജിസ്റ്റർ ഓഫിസ് വേണമെങ്കിലും തിരഞ്ഞെടുക്കാനുള്ള സൗകര്യം ഈ പുതിയ നിയമ പ്രകാരം ഉണ്ട്. തിരക്കുള്ള രജിസ്റ്റർ ഓഫിസുകളിലെ തിരക്ക് കുറയാനും അത് പോലെ തന്നെ ഭൂമി വിളിക്കുന്നവർക്കും ഇത് വളരെയേറെ ഉപകാരപ്പെടുന്ന ഒരു കാര്യം തന്നെയാണ്.
ടോക്കൺ ബേസ് രെജിസ്ട്രേഷൻ ആണെങ്കിൽ ജില്ലയിലെ എവിടെയും രജിസ്റ്റർ ചെയ്യാം. കൂടാതെ 2017 മുതൽ 30 വർഷത്തെ അധരങ്ങൾ ഡിജിറ്റൽ ആയി സൂക്ഷിക്കാൻ ഉള്ള പദ്ധതി നടന്നു വരുന്നുണ്ട്. ഏകദേശം 320 കോടി രൂപ ഈ പദ്ധതിക്കായി നടത്തി വരുന്നുണ്ട്. നിങ്ങളുടെ ആധാരം ഡിജിറ്റൽ ആയി സൂക്ഷിക്കാനും ആവശ്യം വരുമ്പോൾ തുകയടച്ച് ഡൌൺലോഡ് ചെയ്യാനും സാധിക്കും.

by