പുതിയ ഗ്യാസ് കണക്ഷൻ വേണോ

- Sponsored Links -

നമുക്ക് അറിയാം എല്ലാവരുടേയും തന്നെ നിത്യ ജീവിതത്തിൽ ഒഴിച്ച് കൂടാൻ പറ്റാത്ത ഒരു കാര്യമാണ് എൽ പി ജി ഗ്യാസ് കണക്ഷൻ. ഇപ്പോഴിതാ എൽ പി ജി കണക്ഷൻ ഇല്ലാത്തവർക്ക് തികച്ചും സൗജന്യമായി ഇവ എടുത്തു കൊടുക്കുന്നു. കേന്ദ്ര സർക്കാരിന്റെ ഒരു പദ്ധതിയാണിത്. കേന്ദ്ര പെട്രോളിയം വകുപ്പുമായി സഹകരിച്ചാണ് കേന്ദ്ര സർക്കാർ ഈ പദ്ധതിക്ക് രൂപകൽപന ചെയ്തത് .ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കും ഗ്യാസ് കണക്ഷൻ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് കേന്ദ്ര സർക്കാർ ഇങ്ങനെ ഒരു പദ്ധതിക്ക് തുടക്കം കുറിച്ചത്.സ്ത്രീകൾക്ക് വേണ്ടിയാണ് ഈ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത് .

ഏപ്രിൽ മാസം വരെയായിരുന്നു ഇതിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. എന്നാൽ കോവിഡ് മഹാമാരിയുടേയും ലോക്കടൗണിൻെറയും ഒക്കെ പശ്ചാത്തലത്തിൽ ഈ ഒരു തീയതി സെപ്റ്റംബർ 30 വരെ നീട്ടിയിരിക്കുകയാണ്. ഇനി തീയതി നീട്ടിക്കൊണ്ടുപോകാനുള്ള സാഹചര്യം ഇല്ലെന്നു വേണം കണക്കു കൂട്ടാൻ. അത് കൊണ്ട് തന്നെ ഇനിയുള്ള ദിവസത്തിനുള്ളിൽ തന്നെ അപേക്ഷ സമർപ്പിക്കാൻ ശ്രമിക്കുക . ഇനി ഇത് പോലെ ഒരു അവസരം കിട്ടിയെന്നു വരില്ല. പ്രധാനമന്ദ്രിയുടെ” ഉജ്വൽ യോജന” എന്ന വെബ്‌സൈറ്റിൽ നിന്നും ഇതിനു വേണ്ടിയുള്ള ആപ്പ്ളിക്കെഷൻ ഫോറം ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്.

- Sponsored Links -

ശേഷം അതിൽ പറയുന്ന കാര്യങ്ങൾ പൂരിപ്പിച്ചതിന് ശേഷം തൊട്ടടുത്തുള്ള ഗ്യാസ് ഏജൻസിയിൽ നൽകിയാൽ മതിയാകും. ഫോമിന്റെ കൂടെ അതിൽ പറയുന്ന എല്ലാ രേഖകളും സമർപ്പിക്കേണ്ടതാണ് .ഇങ്ങനെ ചെയ്യുന്ന പക്ഷം ഒരു പൈസപോലും ചെലവാക്കാതെ തന്നെ ഗ്യാസ് കണക്ഷൻ ലഭിക്കുന്നതാണ്. ദാരിദ്ര രേഖയ്ക്ക് താഴെ നിൽക്കുന്നവർക്ക് ആണ് ഇപ്പോൾ ഈ ആനുകൂല്യം ലഭ്യമാകുക. കേരളത്തിൽ ഈ പദ്ധതി പ്രകാരം ഗ്യാസ് കണക്ഷൻ ലഭിച്ചവർ വളരെ കുറവാണ്. അതിന് കാരണം അപേക്ഷ സമർപ്പിച്ചവരുടെ എണ്ണവും വളരെ കുറവ് ആയത് കൊണ്ടാണ്. ഇപ്പോൾ അറിയുവാൻ സാധിക്കുന്നുണ്ട് ഈ പദ്ധതി താൽക്കാലികമായി നിർത്തി വച്ചിരിക്കുന്നു എന്നുള്ളതാണ്.

- Sponsored Links -

Leave a Reply