സ്ത്രീകൾക്കും കുട്ടികൾക്കും 2 ലക്ഷം രൂപ

- Sponsored Links -

കേരളത്തിലെ വനിതകൾക്കും കുട്ടികൾക്കും ഇപ്പോൾ ഇരുപത്തി അയ്യായിരം രൂപ മുതൽ രണ്ട് ലക്ഷം രൂപ വരെ ധനസഹായം ലഭിക്കുന്നു. ഈ പദ്ധതിയുടെ പേരാണ് “ആശ്വാസ് ഫണ്ട്”. 2018 ലാണ് ഈ പദ്ധതിക്ക് രൂപകല്പന ചെയ്തത്. അതിക്രമങ്ങളെ അതിജീവിച്ച സ്ത്രീകൾക്കും മറ്റു കുട്ടികൾക്കും ആണ് ഈയൊരു “ആശ്വാസ് ഫണ്ട്” എന്ന പദ്ധതി വഴി ധനസഹായം ലഭിക്കുന്നത്. സ്ത്രീപീഡനം, ഗാർഹിക പീഡനം, സ്ത്രീകളും പെൺകുട്ടികളും നേരിടേണ്ടിവന്ന മാനഭംഗം, ആസിഡ് ആക്രമണം, ലിംഗവിവേചനം, ഇത്തരം ദുരുപയോഗങ്ങൾ നിന്നും അതിക്രമങ്ങളിൽ നിന്നും രക്ഷപ്പെട്ട സ്ത്രീകൾക്കും കുട്ടികൾക്കും ആണ് ധനസഹായം ലഭിക്കുന്നത്.

ഈയൊരു പദ്ധതിവഴി അപേക്ഷിക്കുമ്പോൾ ഗാർഹികപീഡനം അതിജീവിച്ച സ്ത്രീകൾക്കാണ് മുൻഗണന ലഭിക്കുന്നത്. വീട്ടിൽ മാനസികമായും ശാരീരികമായും ബുദ്ധിമുട്ടുകളും ദുരുപയോഗങ്ങളും അനുഭവിച്ച സ്ത്രീകൾക്കാണ് ആദ്യ പരിഗണന ലഭിക്കുന്നത്. പിന്നീട് മനുഷ്യക്കടത്തിൽ നിന്നും രക്ഷപ്പെട്ട പെൺകുട്ടികൾക്കും പരിക്കേറ്റ സ്ത്രീകൾക്കും ഇരുപത്തി അയ്യായിരം രൂപ മുതൽ 50,000 രൂപവരെ ധനസഹായം ലഭിക്കുന്നു. കൂടാതെ പോസ്കോ നിയമപ്രകാരം ഉള്ള അക്രമങ്ങളിൽ നിന്നും അതിജീവിച്ചിട്ടുള്ള 18 വയസ്സിന് താഴെയുള്ള പെൺകുട്ടികൾക്ക് ശാരീരിക പീഡനം പോലുള്ള ദുരുപയോഗം അനുഭവപ്പെട്ടിട്ടുണ്ട് എങ്കിൽ സാമ്പത്തികം സഹായത്തിന് അർഹത ലഭിക്കുന്നു.

- Sponsored Links -

ഇത്തരം അതിക്രമങ്ങൾക്ക് വിധേയരായ പെൺകുട്ടികൾക്ക് അമ്പതിനായിരം രൂപ മുതൽ ഒരു ലക്ഷം രൂപ വരെ ധനസഹായം ലഭിക്കുന്നു. കൂടാതെ ആസിഡ് ആക്രമണം വഴി പരിക്കേറ്റ സ്ത്രീകൾക്കും കുട്ടികൾക്കും ഒരുലക്ഷം രൂപ മുതൽ രണ്ടുലക്ഷം രൂപ വരെയും ധനസഹായം ലഭിക്കുന്നു. ഈയൊരു പദ്ധതിവഴി ഒട്ടനവധി സ്ത്രീകൾക്കും കുട്ടികൾക്കും ഇത് വരെ സഹായങ്ങൾ ലഭിച്ചിട്ടുണ്ട്. ഈയൊരു പദ്ധതിവഴി സഹായം ലഭിക്കാൻ അപേക്ഷകർ ഈയൊരു വിഷയത്തെ സംബന്ധിച്ച് മുൻപ് പരാതി നൽകിയവർ ആയിരിക്കണം എന്ന നിബന്ധനയുണ്ട്. കുട്ടികളുടെ കാര്യത്തിൽ ശിശു സംരക്ഷണം ഓഫീസ് വഴി പരാതി നൽകിയവരും സ്ത്രീകളുടെ കാര്യത്തിൽ വനിതാ സംരക്ഷണ ഓഫീസ് വഴി പരാതി നൽകിയവരും ആയിരിക്കണം.

- Sponsored Links -

Leave a Reply