കേന്ദ്ര സർക്കാരും അത് പോലെ തന്നെ കേരള സർക്കാരും ഒരുപാട് പദ്ധതികൾ ആവിഷ്‌കരിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നുണ്ട്. ഇവയിൽ പലതും സാധാരണക്കാരായ ജനങ്ങൾക്ക് വളരെയധികം പ്രയോജനപ്രദവും ആകുന്നതുമാണ്. നമുക്ക് അറിയാം വാർദ്ധക്യത്തിൽ നിൽക്കുന്നതും അത് പോലെ വാർദ്ധക്യത്തിലേക്ക് അടുക്കുന്നതുമായ ആളുകളെ വളരെയധികം അലട്ടുന്ന ഒരു പേടിയാണ് ഇനി മുന്നോട്ട് പോവാൻ സ്വയം അധ്വാനിക്കാൻ കഴിവില്ലാതെ നിത്യ ചിലവിനു പോലും മറ്റുള്ളവരുടെ മുന്നിൽ കൈനീട്ടേണ്ട ഗതികേട്. ഈ ഒരു സാഹചര്യത്തിൽ അവർക്ക് വാർദ്ധക്യകാല പെൻഷനുകൾ വളരെയധികം ആശ്വാസം പകരുന്ന ഒരു കാര്യമാണ്.
ഇങ്ങനെയുള്ള കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച രണ്ടു പെൻഷൻ പദ്ധതികൾ ആണ് “ശ്രമം യോഗി മന്ദൻ യോജന “യും “അഡൾട് പെൻഷൻ യോജനയും”. ഈ പദ്ധതി പ്രകാരം നിങ്ങൾക്ക് പ്രതിമാസം 3,000 രൂപ തൊട്ട് 5,000 രൂപ വരെ പെൻഷൻ തുകയായി ലഭിക്കുന്നതാണ്.
“ശ്രമം യോഗി മന്ദൻ യോജനയിലേക്ക് 40 രൂപ മുതൽ 250 രൂപ വരെ നിങ്ങൾക്ക് ഈ പദ്ധതിയിലേക്ക് പ്രതിമാസം നിക്ഷേപിക്കാവുന്നതാണ്. കൂടാതെ നിങ്ങൾ നിക്ഷേപിക്കുന്ന തുകയ്ക്ക് ആനുപാതികമായി കേന്ദ്ര സർക്കാരും ഒരു തുക നിക്ഷേപിക്കുന്നതാണ്. ഇങ്ങനെ വരുമ്പോൾ നിങ്ങളുടെ 60 വയസ്സിന് ശേഷം 3000 രൂപ വരെ പെൻഷൻ തുകയായി നിങ്ങൾക്ക് ലഭിക്കും.
ഈ പദ്ധതിയിലേക്ക് അപേക്ഷിക്കുവാനുള്ള പ്രായ പരിധി 18 വയസ്സിനും 40 വയസ്സിനും ഇടയിലാണ്. ഈ പദ്ധതിയിൽ നിങ്ങൾ നിക്ഷേപിക്കുന്ന തുക നിങ്ങളുടെ പ്രായത്തിന് അനുപാതികമായിരിക്കും. തൊട്ടടുത്തുള്ള അക്ഷയ കേന്ദ്രങ്ങൾ വഴിയോ ജനസേവ കേന്ദ്രങ്ങൾ വഴിയോ നിങ്ങൾക്ക് ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാവുന്നതാണ്. ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാൻ നിങ്ങൾക്ക് ആധാർ കാർഡിന്റെയും ബാങ്ക് അക്കൗണ്ടിന്റെയും ആവശ്യമാണ് ഉള്ളത്. അടുത്ത പദ്ധതിയായ കേന്ദ്ര സർക്കാരിന്റെ ഏറ്റവും ജനപ്രിയ പദ്ധതിയാണ് “അഡൾട് പെൻഷൻ യോജന”.
ഈ പദ്ധതി പ്രകാരം നിങ്ങൾക്ക് 5000 രൂപ വരെ പ്രതിമാസം ലഭിക്കുന്നു. ഈ പദ്ധതിയിലേക്ക് ആക്കാനുള്ള പ്രായ പരിധി 18 നും 40 നും ഇടയിലാണ്. നിങ്ങളുടെ തൊട്ടടുത്തുള്ള നാഷനലൈസ്‌ഡ് ബാങ്കുകൾ,അത് പോലെ മറ്റു പൊതുമേഖലാ ബാങ്കുകൾ ,പോസ്റ്റ് ഓഫീസുകൾ വഴി നിങ്ങൾക്ക് ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാൻ സാധിക്കും. 55 രൂപ മുതൽ 210 രൂപ വരെയാണ് നിങ്ങൾക്ക് പ്രതിമാസം ഈ പദ്ധതിയിലേക്ക് നിക്ഷേപിക്കേണ്ടത്. കൂടാതെ പെൻഷൻ തുക എത്രയാണ് എന്നും നിശ്ചയിക്കാനുള്ള അധികാരം നിങ്ങൾക്കാണ് ഉള്ളത്. 1000 രൂപ തൊട്ട് 5000 രൂപ വരെയുള്ള തുകകളിൽ നിന്നും നിങ്ങൾക്ക് ഇഷ്ടമുള്ള തുക നിശ്ചയിക്കാം. ഈ പെൻഷൻ തുകയ്ക്ക് ആനുപാതികമായി നിങ്ങൾ അടയ്ക്കുന്ന തുകയും വെത്യാസപ്പെട്ടിരിക്കും.

by