നമുക്ക് അറിയാം നമ്മുടെ രാജ്യത്തിന്റെ ഇന്നത്തെ ഈ പുരോഗതിക്കു പിന്നിൽ പ്രവാസികളുടെ അദ്ധ്വാനമാണ് എന്ന കാര്യം. നമ്മുടെ രാജ്യത്തെ ഒരുപാട് പേര് പ്രവാസ ജീവിതത്തിലാണ്. കൂടാതെ പ്രവാസ ലോകത്തേക്ക് സ്വന്തം കുടുമ്പത്തെയും കൊണ്ട് പോകുന്നവർ ചുരുക്കമല്ല.ഒട്ടുമിക്ക പ്രാവാസ ജീവിതത്തിന്റെയും ബാക്കി പാത്രമായി അവശേഷിക്കുന്നത് പലതരം ആരോഗ്യ പ്രശ്നങ്ങളാണ്.ഇങ്ങനെ പ്രവാസ ജീവിതങ്ങളുടെ ആരോഗ്യ സംരക്ഷണം മുൻനിർത്തിയാണ് ഈ ഒരു ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കാൻ മുൻകൈ എടുത്തത്.
ഇങ്ങനെ പ്രാവാസ ലോകത്തേയ്ക്ക് ചേക്കേറിയ പ്രവാസികൾക്കും അവരുടെ കുടുമ്പങ്ങങ്ങൾക്കും വേണ്ടി നോർക്ക റൂട്സ് ഇപ്പോൾ ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തിയിരിക്കുകയാണ്. “പ്രവാസി രക്ഷ “എന്ന നാമകരണം ചെയ്യപ്പെട്ടിട്ടാണ് ഇത് നടപ്പിലാക്കാൻ പോകുന്നത്. 18 നും 60 നും ഇടയിൽ പ്രായമായ പ്രവാസികൾക്കും അവരോടൊപ്പം വിദേശത്തു താമസിക്കുന്ന കുടുമ്പങ്ങങ്ങൾക്കുമാണ് ഈ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക. ഇതിനായി ഒരു വർഷത്തേക്ക് ആകെ അടയ്ക്കേണ്ട പ്രീമിയം 550 രൂപ മാത്രമാണ്.
രോഗങ്ങൾക്ക് ഒരു ലക്ഷം രൂപ ഇൻഷുറൻസ് പ്രീമിയവും ലഭിക്കുന്നതാണ്. ന്യു ഇന്ത്യ അഷുറൻസ് കമ്പനിയുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. നോർക്ക റൂട്സിന്റെ www.norkaroots.org എന്ന വെബ്സൈറ്റിലെ സർവീസ് വിഭാഗത്തിൽ പ്രവാസി ഐ ഡി കാർഡ് സെക്ഷനിൽ നിന്നും ഈ പദ്ധതിയിലേക്ക് ഓൺലൈൻ ആയി നിങ്ങൾക്ക് അപേക്ഷിക്കാവുന്നതാണ്. ഇതിനായുള്ള ഫീസും ഓൺലൈൻ വഴി തന്നെ അടയ്ക്കാൻ സാധിക്കുന്നതാണ്. വിഷാദ വിവരങ്ങൾക്ക് നോർക്കറൂട്സിന്റെ വെബ്സൈറ്റിലും അത് പോലെ norka.raksha@ gmail .com എന്ന വെബ്സൈറ്റ്റിലും ബന്ധപ്പെടാവുന്നതാണ്.

by