കേന്ദ്ര സർക്കാരിന്റെ ഒരു പദ്ധതിയും അതിന്റെ വിശദമായ വിവരങ്ങളും അപേക്ഷിക്കേണ്ട രീതിയും നോക്കാം. എല്ലാവര്ക്കും ഉപകാരപ്പെടുന്ന ഈ പദ്ധതി ജോലിയിൽ നിന്ന് വിരമിച്ചവർക്ക് ഏറെ ആശ്രയിക്കാവുന്നതാണ്. കേന്ദ്ര സർക്കാരിന്റെ ചില പെൻഷൻ സ്കീമുകൾ, NPS പോലുള്ളവ മാസാമാസം ഒരു തുക കിട്ടുന്ന പദ്ധതികൾ, അത്തരത്തിൽ ഒന്നാണ് അടൽ പെൻഷൻ യോജന അഥവാ APY. 2015-16 വർഷത്തെ കേന്ദ്ര ബഡ്ജറ്റിൽ അവതരിപ്പിച്ച പെൻഷൻ സ്കീമാണിത്.
വാർധക്യ കാലത്ത് നിങ്ങൾക്ക് പെൻഷൻ നേടി തരുന്ന ഒരു സ്കീമാണിത്. 1000 രൂപ മൂത്ത 5000 രൂപ വരെ പെൻഷൻ ലഭിക്കുന്നത്. 60 വയസ്സിനു ശേഷം മാത്രമേ ഈ പെൻഷൻ തുക മാസാമാസം കിട്ടുകയുള്ളൂ. ഇപ്പോൾ നിങ്ങളുടെ വയസ്സും നിക്ഷേപിക്കുന്ന തുകയും കണക്കിൽ എടുത്താണ് 60 വയസ്സ് കഴിയുമ്പോൾ നിങ്ങൾക്ക് കിട്ടുന്ന തുക കണക്കാക്കുന്നത്. 18 വയസുള്ള ഒരാൾ 42 രൂപ വീതം മാസം അടച്ചാൽ 60 വയസ്സു കഴിയുമ്പോൾ 1.70 ലക്ഷം രൂപയുടെ കോർപ്പസ് നിർമിച്ചെടുക്കാനും 1000 രൂപ മാസം പെൻഷൻ തുകയായി കിട്ടുകയും ചെയ്യും.
ഈ 18 വയസുള്ള വ്യക്തി 84 രൂപ വീതം മാസം അടച്ചാൽ 60 വയസ്സു കഴിയുമ്പോൾ 3.40 ലക്ഷം രൂപയുടെ കോർപ്പസ് നിർമിച്ചെടുക്കാനും 2000 രൂപ മാസം പെൻഷൻ തുകയായി കിട്ടുകയും ചെയ്യും. അതേ വ്യക്തി 126 രൂപ വീതം മാസം അടച്ചാൽ 60 വയസ്സു കഴിയുമ്പോൾ 5.10 ലക്ഷം രൂപയുടെ കോർപ്പസ് നിർമിച്ചെടുക്കാനും 3000 രൂപ മാസം പെൻഷൻ തുകയായി കിട്ടുകയും ചെയ്യും. അതു പോലെ തന്നെ 18 വയസുള്ള വ്യക്തി 168 രൂപ വീതം മാസം അടച്ചാൽ 60 വയസ്സു കഴിയുമ്പോൾ 6.40 ലക്ഷം രൂപയുടെ കോർപ്പസ് നിർമിച്ചെടുക്കാനും 4000 രൂപ മാസം പെൻഷൻ തുകയായി കിട്ടുകയും ചെയ്യും.
210 രൂപ വീതം മാസം അടച്ചാൽ 60 വയസ്സു കഴിയുമ്പോൾ 8.50 ലക്ഷം രൂപയുടെ കോർപ്പസ് നിർമിച്ചെടുക്കാനും 5000 രൂപ മാസം പെൻഷൻ തുകയായി കിട്ടുകയും ചെയ്യും. പ്രായം കൂടുന്തോറും നിക്ഷേപിക്കണ്ട തുകയും കൂടും. മാസം നിക്ഷേപിക്കണ്ട തുക മുടങ്ങിയാൽ പെനാൽറ്റി ചാർജ് ഉണ്ടായിരിക്കുന്നതാണ്. 100 രൂപയ്ക്ക് 1 രൂപയും 101 മുതൽ 500 വരെ 2 രൂപയും 501 മുതൽ 1000 രൂപ വരെ 5 രൂപയും 1001 രൂപ മുതൽ മുകളിലേക്ക് 10 രൂപയും പെനാൽറ്റി ചാർജ് ആയി പരിഗണിക്കുന്നതാണ്. 6 മാസം നിക്ഷേപിക്കാതെ ഇരുന്നാൽ അക്കൗണ്ട് മരവിപ്പിക്കുകയും 1 വർഷം നിക്ഷേപിക്കാതെ ഇരുന്നാൽ അക്കൗണ്ട് ക്ലോസ് ആകുകയും പണം തിരികെ തരുന്നതുമായിരിക്കും.

by