ഭൂമി കാര്‍ഡ് വരുന്നു

- Sponsored Links -

നമ്മൾ ഇത് വരെ കണ്ടും കേട്ടും അറിഞ്ഞ കാര്യങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു കാര്യം 2020 ഒക്ടോബർ 11 മുതൽ ഇന്ത്യ രാജ്യത്ത് വരാൻ പോകുന്നു. ഒരു വലിയ മാറ്റം തന്നെയാണിത്. നമുക്ക് എല്ലാവർക്കും തന്നെ അറിയാം നമ്മുടെ ഇന്ത്യയിൽ നമ്മുടെ ഭൂമിയുടെ അവകാശം തെളിയിക്കുന്നതിന് വേണ്ടി ഭൂമിയുടെ നികുതി റെസിപ്പ്റ്റ് അതിന്റെ കൈവശം തെളിയിക്കുന്നതിനായി പൊസഷൻ സർട്ടിഫിക്കറ്റ്, നാല് അതിരുകൾ കൃത്യമാറ്റി തെളിയിക്കുന്നതിന് വേണ്ടി ഭൂമിയുടെ സ്കെച്ച്, ഇതിൽ കോടതിയുടെ അറ്റാച്മെന്റുകൾ ഒന്നുമില്ലെന്ന് തെളിയിക്കുന്ന നോൺ അറ്റാച്മെന്റ് സർട്ടിഫിക്കറ്റ്, ഇതിന് പുറമെ ആധാരം, അടിയാധാരം,സർവേ റെക്കോർഡുകൾ, നമ്പറുകൾ, എന്നീ കാര്യങ്ങളൊക്കെ സൂക്ഷിച്ചു വെച്ചെങ്കിൽ മാത്രമേ ഭൂമിയുടെ ഉടമസ്ഥാവകാശം നമുക്ക് തെളിയിക്കാൻ സാധിക്കുകയുള്ളു.

എന്നാൽ ഇനി മുതൽ ഇതിൽ അടിമുടി മാറ്റങ്ങളാണ് വരാൻ പോകുന്നത്. അതായത് ഗ്രാമങ്ങളിൽ ഭൂമി കൃത്യമായി നിർണ്ണയിച്ചു ഉടമകൾക്ക് സ്വത്തുടമസ്ഥ കാർഡുകൾ നൽകുന്ന “സ്വമിത്വ” എന്ന കേന്ദ്ര പദ്ധതിക്ക് തുടക്കം കുറിക്കുകയാണ്. ഭൂ ഉടമാവകാശം എന്നാണ് ഇതിനർത്ഥം വരുന്നത്. കാർഡുളുടെ വിതരണം പ്രധാനമന്ദ്രി നരേന്ദ്ര മോദി വീഡിയോ യോഗത്തിൽ ഉദ്ഘാടനം നിർവ്വഹിക്കുന്നതായിരിക്കും. ഭൂമി വെച്ചു വായ്‌പ എടുക്കുന്നവരും അത് പോലെ വില്ലേജ്, പഞ്ചായത് ആവശ്യങ്ങൾക്കും അത് പോലെ മറ്റു സാമ്പത്തിക ആവശ്യങ്ങൾക്കും ഒക്കെ തന്നെ ഈ കാർഡ് ഉപയോഗിച്ചായിരിക്കും നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നത് . അതോടൊപ്പം തന്നെ ഭൂമി സംബന്ധമായ തർക്കങ്ങൾ ഉള്ള സ്ഥലങ്ങളിലും ഭൂമിയുടെ മറ്റു ആവശ്യങ്ങളായ നികുതി അടക്കൽ അടക്കമുള്ള കാര്യങ്ങൾ ഈ കാർഡ് വരുന്നതോടു കൂടി എളുപ്പത്തിൽ പരിഹരിക്കാനും സാധിക്കുന്നതായാണ് അവകാശപ്പെടുന്നത്.

- Sponsored Links -

ഒരോരുത്തരുടെയും കൈവശമുള്ള ഭൂമിഎത്രയെന്ന കൃത്യമായി കണ്ടു പിടിക്കുകയും അത് അവർക്ക് കാർഡ് രൂപത്തിൽ ഡിജിറ്റൽ രീതിയിൽ സൂക്ഷിക്കുവാനും ഇതിലൂടെ സാധിക്കുന്നു. ഉത്തർപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ 763 ഗ്രാമങ്ങളിലാണ് പൈലറ്റ് പദ്ധതി എന്ന നിലയിൽ തുടക്കം കുറിക്കാൻ പോകുന്നത്. രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും നാല് വർഷത്തിനകം തന്നെ ഇത് നടപ്പിലാക്കുക എന്നതാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഡ്രോണുകൾ ഉപയോഗിച്ച് കൊണ്ട് സ്ഥലത്തിന്റെ അതിരുകൾ കണക്കാക്കുകയും അതിലൂടെ ജിയോ മാപ്പിംഗ് നടത്തി രേഖകൾ ഡിജിറ്റൽ ആക്കി കാർഡിൽ നൽകുകയാണ് ഇതിലൂടെ ചെയ്യാൻ ഉദ്ദേശിക്കുകന്നത്. തുടക്കത്തിൽ കുറേ അധികം സംശയങ്ങളും പാകപ്പിഴവുകളും ഉണ്ടാകാൻ വളരെ സാധ്യത കാണുന്ന ഒരു കാര്യം ആണിത്.

- Sponsored Links -

Leave a Reply