പത്ത് ജയിച്ചവർക്ക് പോസ്റ്റ് ഓഫീസിൽ ജോലി

- Sponsored Links -

ഇന്ത്യൻ പോസ്റ്റൽ സർക്കിളിൽ ജോലി നേടാൻ നല്ല അവസരം. കർണാടക സർക്കിൾ വിവിധ തസ്തികകളിലേക്ക് തസ്തികയിലേക്കാണ് അവസരം. താല്പര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം ജനുവരി 20,2021 മുൻപായി അപേക്ഷിക്കുക. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, അസ്സിസ്ടന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ എന്നീ തസ്തികകളിലേക്കാണ് അവസരം. തസ്തിക തിരിച്ചുള്ള യോഗ്യത, ഒഴിവുകൾ, ശമ്പളം, അപേക്ഷിക്കേണ്ട രീതി തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക.

ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ തസ്തികയിലേക്ക് 12,000/- രൂപ മുതൽ 14,500/- രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ തസ്തികയിൽ 10,000/- രൂപ മുതൽ 12,000/- രൂപ വരെയാണ് ശമ്പളം. 18 വയസ്സ് മുതൽ 40 വയസ്സ് വരെയാണ് പ്രായപരിധി. സർക്കാർ ഉത്തരവ് പ്രകാരം അർഹതയുള്ള വിഭാഗങ്ങൾക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.

- Sponsored Links -

ഏതെങ്കിലും അംഗീകൃത സ്‌കൂളിൽ നിന്നും പത്താം ക്ലാസ് പാസ്സായവർക്കും ലോക്കൽ ഭാഷ അറിഞ്ഞിരിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്. 100 രൂപയാണ് അപേക്ഷ ഫീസ്. ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.

ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്
ഓൺലൈനായി അപേക്ഷിക്കാം ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്
- Sponsored Links -

Leave a Reply