ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് കേരള പി എസ് സി വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. കേരള മുനിസിപ്പൽ കോമൺ സർവീസിലും ട്രാക്കോ കേബിൾ കമ്പനി ലിമിറ്റഡിലും ഡ്രൈവർ ജോലി നേടാൻ സുവർണ അവസരം. അപേക്ഷകൾ കേരള പി എസ് സി യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി ഡിസംബർ 12, 2020 മുൻപായി അപേക്ഷിക്കുക. കൂടുതൽ വിവരങ്ങൾക്കും ഔദ്യോഗിക നോട്ടിഫിക്കൻ ലഭിക്കാനും തുടർന്ന് വായിക്കുക.
കേരള മുനിസിപ്പൽ കോമൺ സർവീസിൽ ഡ്രൈവർ ഗാർഡ് II തസ്തികയിൽ 02 ഒഴിവുകളുണ്ട്. 18000 രൂപ മുതൽ 41500 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ട്രാക്കോ കേബിൾ കമ്പനി ലിമിറ്റഡിൽ ഡ്രൈവർ കം വെഹിക്കിൾ ക്ലീനർ ഗ്രേഡ് III തസ്തികയിൽ 04 ഒഴിവുകളുണ്ട്. 6,515 രൂപ മുതൽ 10400/- രൂപ വരെയാണ് ശമ്പളം.
പത്താം ക്ലാസ് പാസ്സായവർക്കും ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്കും അപേക്ഷിക്കാം. കൂടുതൽ യോഗ്യത വിവരങ്ങൾക്ക് ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കുക.
| ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക് 1 ( കേരള മുനിസിപ്പൽ കോമൺ സർവീസ്) | ലിങ്ക് |
| ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക് 2 ( ട്രാക്കോ കേബിൾ കമ്പനി ലിമിറ്റഡ് ) | ലിങ്ക് |

by