1000 രൂപ നിങ്ങളുടെ കൈകളിലേക്ക്

- Sponsored Links -

കോവിഡ് മഹാമാരിയുടെയും ലോക്ഡൗണിന്റെയും പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും വളരെയധികം സാമ്പത്തിക പാക്കേജുകളും അത് പോലെ തന്നെ ഭക്ഷ്യ പാക്കേജുകളും പ്രഖ്യാപിച്ചിരുന്നു. ഇതിൽ നിന്നൊക്കെ വ്യത്യസ്തമായി സംസ്ഥാന സർക്കാർ ബി പി എൽ കാർഡ് ഉടമകൾക്ക് നേരിട്ട് 1000 രൂപ ധനസഹായമായി നൽകിയിരുന്നു.ലോക്ഡൗണിന്റെ ആദ്യ ഘട്ടത്തിൽ ആയിരുന്നു സംസ്ഥാന സർക്കാർ ബി പി എൽ കാർഡ് ഉടമകൾക്ക് 1000 രൂപ സാമ്പത്തിക സഹായമായി നൽകിയത്.

എല്ലാ അർഹരായ ആളുകൾക്കും ഇഇഇ ഒരു ആനുകൂല്യം ലഭിച്ചിരുന്നു. ക്ഷേമനിധിയിൽ അംഗത്വം ഉള്ളവർക്കും ഇല്ലാത്തവർക്കും ഒക്കെ തന്നെ ഇതിന്റെ ആനുകൂല്യം ലഭിക്കുകയുണ്ടായി. ഇപ്പോഴിതാ വീണ്ടുമൊരു സഹായ പദ്ധതിക്ക് തുടക്കം കുറിച്ച് കൊണ്ട് സംസ്ഥാന സർക്കാർ മുന്നോട്ട് വന്നിരിക്കുകയാണ്.പാവപ്പെട്ടവരെ സംബന്ധിച്ചും തൊഴിൽ രഹിതരായ ആളുകൾക്കും ഇത് വലിയ ആശ്വാസമാണ് നൽകുന്നത്. കോവിഡ് പ്രത്യേക ധന സഹായമായി 1000 രൂപ വീതമാണ് ഇപ്പോൾ സർക്കാർ നൽകാൻ ഒരുങ്ങുന്നത്.

- Sponsored Links -

ഒക്ടോബർ 31 വരെ ഇതിനായി അപേക്ഷിക്കാനുള്ള കാലാവധി ഉണ്ട്. മോട്ടോർ ക്ഷേമനിധി ബോർഡിൽ അംഗത്വം ഉള്ളവർക്കാണ് ഈ ഒരു തുക ലഭിക്കുന്നത്. കോവിഡ് ധനസഹായമായി ഇത് വരെ യാതൊരു ആനുകൂല്യവും ലഭിക്കാത്ത മോട്ടോർ ക്ഷേമ നിധി ബോർഡിൽ അംഗത്വമുള്ളവരെയാണ് ഇതിലേക്ക് പരിഗണിക്കുന്നത്. അത് പോലെ ഇപ്പോൾ മോട്ടോർ ക്ഷേമനിധി ബോർഡിൽ അംഗത്വം എടുത്തവർക്കും ഇതിലേക്കായി അപേക്ഷ അയക്കാവുന്നതാണ്. ഓൺലൈനായും അപേക്ഷ അയക്കാനായിട്ട് സാധിക്കുന്നതാണ്. അപേക്ഷിക്കാനുള്ള ലിങ്ക് ഇവിടെ 

- Sponsored Links -

Leave a Reply