സ്വന്തമായൊരു ഭവനം എല്ലാവരുടെയും ഒരു വലിയ സ്വപ്നം തന്നെയാണ്. എന്നാൽ ചിലർക്ക് അത് പൂവണിയാത്ത ഒരു സ്വപ്നമായിത്തന്നെ അവശേഷിക്കുകയും ചെയ്യുന്നു. എന്നാൽ ഈ ഒരു സ്വപ്നം സാക്ഷാത്കരിക്കാൻ ഉള്ള ഒരു നല്ല അവസരം നിങ്ങളുടെ മുന്നിലെത്തുകയാണ്. സംസ്ഥാന സർക്കാരിന്റെ “ഗൃഹശ്രീ” എന്ന ഭവന പദ്ധതി മുഘേനെയാണ് നിങ്ങൾക്ക് നിങ്ങളുടെ സ്വപ്നം പൂവണിയിക്കാൻ സാധിക്കുന്നത്. ഭവനിർമ്മാണ ബോർഡ് സന്നദ്ധ സംഘടനകളുമായി ചേർന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
ഈ പദ്ധതിയിലേക്ക് ഇപ്പോൾ നിങ്ങൾക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസരം വന്നെത്തിയിരിക്കുകയാണ്. സ്വന്തമായി ഭവനം ഇല്ലാത്തവർക്കും അത് പോലെ തന്നെ വാസയോഗ്യമല്ലാത്ത ഭവനം ഉള്ളവർക്കുമാണ് ഈ പദ്ധതിയിലേക്ക് അപേക്ഷക്കാൻ സാധിക്കുക. 2 ലക്ഷം രൂപ വരെയാണ് നിങ്ങൾക്ക് സബ്സിഡിയായി ഈ പദ്ധതി വഴി ലഭിക്കുന്നത്. 1 ലക്ഷം രൂപ സ്പോൺസർ മുഘേനെയും ലഭിക്കുന്നു. കൂടാതെ 1 ലക്ഷം രൂപയാണ് ഗുണഭോക്താവിന്റെ വിഹിതമായി നീക്കിയിരുപ്പായി വെക്കേണ്ടത്. ഇങ്ങനെ ആകെ മൊത്തം 4 ലക്ഷം രൂപയാണ് ഭവനനിർമ്മാണത്തിന് വേണ്ടി കണക്കാക്കപ്പെടുന്നത്.
താഴ്ന്ന വരുമാന വിഭാഗത്തിൽ പെട്ടതും അത് പോലെ സ്വന്തമായി രണ്ടോ അല്ലെങ്കിൽ മൂന്നോ സെന്റ് ഭൂമിയെങ്കിലും സ്ഥലമുള്ളവർക്ക് ഇപ്പോൾ ഭവന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഇതിലേക്കായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജനുവരി 15 വരെയാണ്. അപേക്ഷയോടൊപ്പം തന്നെ കേരളസർക്കാരിന്റെ ലൈഫ് മിഷൻ ഭവനപദ്ധതിയിലൂടെ വീട് അനുവദിച്ചിട്ടില്ല എന്ന സർട്ടിഫിക്കറ്റ് അപേക്ഷകന്റെ പഞ്ചായത്ത് അല്ലെങ്കിൽ മുൻസിപ്പാലിറ്റിയിൽ നിന്നും വാങ്ങി മറ്റു രേഖകളോടൊപ്പം സമർപ്പിക്കേണ്ടതാണ്.
നാല് ഘട്ടങ്ങളിലായിട്ടാണ് 4 ലക്ഷം രൂപ നിങ്ങളുടെ കൈകളിലേക്ക് എത്തുക. വീട് പണിയുവാനുള്ള പെർമിറ്റ് ലഭിക്കുമ്പോൾ തന്നെ ഒന്നാം ഘട്ട ധന സഹായമായ 50000 രൂപ നിങ്ങൾക്ക് ലഭിക്കും. ആദ്യ ഗഡു ലഭിച്ചു ഒരു വർഷത്തിനകം തന്നെ വീടുപണി പൂർത്തിയാക്കേണ്ടതുണ്ട്. പദ്ധതിയെ കൂടുതൽ വിശദ വിവരങ്ങൾക്ക് www.kshb.kerala.gov.in എന്ന വെബ്‌സൈറ്റിൽ സന്ദർശിക്കാവുന്നതാണ്.കൂടാതെ 9495718903,9846380133 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

by