നോർവേയിൽ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉപയോഗപ്പെടുന്ന കാര്യങ്ങളാണ് ഇവിടെ ഷെയർ ചെയ്യുന്നത്. നോർവേയിൽ പുറത്തുനിന്ന് വിദ്യാർത്ഥികൾക്ക് ഫ്രീ എഡ്യൂക്കേഷൻ ആണ് ലഭിക്കുന്നത്. മറ്റ് പല യൂറോപ്യൻ രാജ്യങ്ങളിൽ പഠിക്കാൻ പോകുമ്പോൾ വളരെ വലിയൊരു തുക തന്നെ ട്യൂഷൻ ഫീ ആയി നൽകേണ്ടിവരും. എന്നാൽ നോർവേയിലെ പബ്ലിക് യൂണിവേഴ്സിറ്റികളിൽ ട്യൂഷൻ ഫീസ് ഇല്ല. സെമസ്റ്റർ ഫീസ് ഏകദേശം 8000 രൂപയോളം മാത്രമാണ് കൊടുക്കേണ്ടതായി വരുന്നത്.
ആർക്കൊക്കെയാണ് ഈ ഒരു ഫ്രീ എജുക്കേഷൻ വേണ്ടി അപ്ലൈ ചെയ്യാൻ കഴിയുന്നത്? മാസ്റ്റർ പ്രോഗ്രാമിന് ഫ്രീ എഡ്യൂക്കേഷൻ ലഭിക്കാൻ വേണ്ട യോഗ്യതകൾ എന്തൊക്കെ എന്ന് നോക്കാം. 16 വർഷത്തെ എഡ്യൂക്കേഷൻ ഉണ്ടായിരിക്കണം. IELTS 6.5 വ്യക്തിഗത സ്കോർ ഉണ്ടായിരിക്കണം. നിങ്ങൾ പഠിച്ച കോഴ്സ് നോർവേ അപ്രൂവ് ചെയ്യുന്നുണ്ടെന്ന് ഉറപ്പിക്കണം.ഇതിനായി NOKUT എന്ന വെബ്സൈറ്റ് (https://www.nokut.no/en/) വഴി പരിശോധിക്കാവുന്നതാണ്. ബാച്ചിലർ പ്രോഗ്രാമുകൾക്ക് ആണ് അപ്ലൈ ചെയ്യേണ്ടത് എങ്കിൽ “norwegian” ഭാഷ അറിയേണ്ടതുണ്ട്. കൂടാതെ 13 വർഷത്തെ എഡ്യൂക്കേഷൻ ഉണ്ടായിരിക്കണം, IELTS 6.5 സ്കോർ ഉണ്ടായിരിക്കണം.
ഒരു ഏജൻസിയുടെ സഹായം ഇല്ലാതെ നിങ്ങൾക്ക് തന്നെ എങ്ങനെ അപ്ലൈ ചെയ്യാം. അതിനായി ഈ വെബ്സൈറ്റ് (https://www.studyinnorway.no/) ഓപ്പൺ ചെയ്യുക. അവിടെ ബാച്ചിലർ പ്രോഗ്രാം ആണോ മാസ്റ്റർ പ്രോഗ്രാം ആണോ നിങ്ങളുടെ ആവശ്യം തിരഞ്ഞെടുക്കുക. ഓപ്പൺ ആയി വരുന്ന പേജിൽ വ്യത്യസ്തമായ യൂണിവേഴ്സിറ്റികളിൽ ലഭ്യമായ കോഴ്സുകൾ കാണാം. അതിൽ പ്രോഗ്രാമിൽ ക്ലിക്ക് ചെയ്താൽ ട്യൂഷൻ ഫീ ഉണ്ടോ എന്നതുൾപ്പെടെ അതിൻറെ പൂർണ വിവരങ്ങൾ മനസ്സിലാക്കാം. നിങ്ങളുടെ മാർക്കിന്റെ അടിസ്ഥാനത്തിലും ഓവറോൾ പെർഫോമൻസ്-ൻറെ അടിസ്ഥാനത്തിലും ആയിരിക്കും നിങ്ങൾക്ക് അഡ്മിഷൻ ലഭിക്കുന്നത്.
ഒക്ടോബർ മുതൽ ഡിസംബർ വരെയാണ് മിക്ക യൂണിവേഴ്സിറ്റികളിലും അഡ്മിഷൻ നടക്കുന്നത്. ഏതെങ്കിലും യൂണിവേഴ്സിറ്റിയിൽ നിന്ന് നിങ്ങൾക്ക് അഡ്മിഷൻ ലെറ്റർ കിട്ടി കഴിഞ്ഞാൽ ഒരുവർഷത്തെ ലിവിങ് എക്സ്പെൻസ് അവരുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യണം. ഇതിൻറെ റെസിപ്റ്റ് വിസക്ക് അപ്ലൈ ചെയ്യുമ്പോൾ കൂടെ സമർപ്പിക്കേണ്ടതാണ്.
“udi.no” എന്ന് ഗൂഗിളിൽ സെർച്ച് ചെയ്തു കഴിഞ്ഞാൽ വിസ അപ്ലൈ ചെയ്യാനുള്ള വെബ്സൈറ്റ് ലഭിക്കുന്നതാണ്. ശേഷം ” Want To Apply” എന്നതിൽ ക്ലിക്ക് ചെയ്യുക. ശേഷം നിങ്ങളുടെ രാജ്യം സെലക്ട് ചെയ്താൽ ഏതൊക്കെ വിസ നിങ്ങൾക്ക് അപ്ലൈ ചെയ്യാം എന്ന് കാണാം. ഇനി സ്റ്റഡി പെർമിറ്റ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ശേഷം “university college or university ” എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. അവിടെ “Requirements of the student” എന്നതിന് താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങൾ വായിച്ചു മനസ്സിലാക്കുക. കൂടുതൽ വിശദമായി മനസ്സിലാക്കാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

by