വീടുകളിൽ ഇരുന്നുകൊണ്ടു തന്നെ ചെറിയ മുതൽ മുടക്കിൽ നമുക്ക് തുടങ്ങാൻ സാധിക്കുന്ന ഒരു ബിസിനസ് ആശയമാണിത്. ഇതിനുവേണ്ടി പ്രത്യേകിച്ച് ഉള്ള ട്രെയിനിങ് ക്ലാസുകളുടെയോ പരിചയ സാമ്പത്തിന്റെയോ ഒന്നുംതന്നെ ആവശ്യമില്ല എന്നതാണ് ഒരു സവിശേഷതയായി ചൂണ്ടിക്കാണിക്കാൻ സാധിക്കുന്നത്. കൂടാതെ ഇന്ത്യയിലുടനീളം തന്നെ വിപണന സാധ്യതയുള്ള ഒരു ഉൽപ്പന്നം ആണിത്. കൂടാതെ കേരളത്തിൽ ഇതിൻറെ നിർമ്മാണ യൂണിറ്റുകൾ വളരെ കുറവാണ് എന്നത് മറ്റൊരു സാധ്യത ആണ്.
ഈയൊരു ബിസിനസ് ആശയത്തിൽ പ്രധാനമായും വരുന്ന അസംസ്കൃതവസ്തു എന്ന് പറയുന്നത് 2mm ൻറെ എം എസ് പ്ലേറ്റുകൾ ആണ്. ഇത് നമുക്ക് ഹോൾസെയിൽ ഡീലർമാരുടെ അടുത്തു നിന്നും വാങ്ങിക്കാൻ സാധിക്കുന്നതാണ്. കൂടാതെ ഇതിനുവേണ്ടി വരുന്നത് മൂന്നുതരത്തിലുള്ള മെഷീനുകളാണ് . ഈ മെഷീനുകളുടെ പ്രവർത്തനവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും മെഷീൻ ഡീലർമാരുടെ അടുത്തു നിന്നും നമുക്ക് മനസ്സിലാക്കിയെടുക്കാൻ സാധിക്കുന്നതാണ്.
ഇത് വെച്ചുകൊണ്ട് നമുക്ക് PVC ക്ലാമ്പ് ഉൽപാദനം തുടങ്ങുവാൻ സാധിക്കുന്നതാണ്. ഈയൊരു സംരംഭത്തിന് ഏകദേശം ചിലവ് വരുന്നത് നാലു ലക്ഷം രൂപ വരെയാണ്. ഈയൊരു ബിസിനസിലൂടെ 10 ശതമാനം മുതൽ 20 ശതമാനം വരെ നമുക്ക് ലാഭം ലഭിക്കുന്നുണ്ട്. ഹാർഡ്‌വെയർ ഷോപ്പുകൾ, പ്ലംബിംഗ് സാമഗ്രികൾ വിൽക്കുന്ന ഷോപ്പുകൾ, എന്നിവിടങ്ങളിലൊക്കെ തന്നെയും നമുക്ക് നേരിട്ട് ഇവ വിൽക്കുവാൻ സാധിക്കുന്നതാണ്. കൂടാതെ നേരിട്ട് കൺസ്ട്രക്ഷൻ വർക്കുകൾ നടക്കുന്ന കോൺട്രാക്ടറും ആയി ബന്ധപ്പെടുകയാണെങ്കിലും നമുക്ക് നമ്മുടെ ഉൽപ്പന്നം വിറ്റഴിക്കാൻ സാധിക്കുന്നതാണ്.

by