ഗ്രൂപ്പ് C വിജ്ഞാപനം വന്നു

- Sponsored Links -

1515 ഗ്രൂപ്പ് സി കുന്നുകളിലേക്ക് ഇന്ത്യൻ എയർ ഫോഴ്സ് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് റിക്രൂട്ട്മെൻറ് നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഔദ്യോഗിക നോട്ടിഫിക്കേഷനിൽ പറഞ്ഞപ്രകാരം യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷകൾ മെയ് 2, 2021 വരെ സമർപ്പിക്കാം.

സീനിയർ കമ്പ്യൂട്ടർ ഓപ്പറേറ്റർ, സ്റ്റെനോഗ്രാഫർ, ലോവർ ഡിവിഷൻ ക്ലർക്ക്, ടൈപ്പിസ്റ്റ്, സ്റ്റോർ കീപ്പർ, സിവിലിയൻ മെക്കാനിക്കൽ ട്രാൻസ്പോർട്ട് ഡ്രൈവർ, കുക്ക്, പെയിൻറ്ർ, കാർപെൻഡർ ആയ ഹൗസ് കീപ്പിംഗ് സ്റ്റാഫ്, MTS, ഫയർമാൻ, എഞ്ചിൻഡ്രൈവർ തുടങ്ങി വിവിധ തസ്തികകളിലായി 1515 ഒഴിവുകളാണുള്ളത്.

18 വയസ്സു മുതൽ 25 വയസ്സുവരെയാണ് നിശ്ചയിച്ചിരിക്കുന്ന പ്രായപരിധി. വയർലെസ് ഓപ്പറേറ്റർ മെക്കാനിക്, ലെതർ വർക്കർ, ഫിറ്റർ, മെക്കാനിക്കൽ ട്രാൻസ്പോർട്ട്, കോപ്പർ സ്മിത്ത് ആൻഡ് ഷീറ്റ് മെറ്റൽ വർക്കർ, എന്നീ തസ്തികകളിൽ പത്താം ക്ലാസും പ്രസ്തുത ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ് ഉള്ളവർക്കും ആണ് അപേക്ഷിക്കാനുള്ള യോഗ്യത.

- Sponsored Links -

ട്രേഡ്സ്മാൻ മേറ്റ്, വാൾക്കനൈസർ, മെസ് സ്റ്റാഫ്, ഹൗസ് കീപ്പിംഗ് സ്റ്റാഫ്, ആയ, കുക്ക്, തുടങ്ങിയ തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യത പത്താം ക്ലാസ് ആണ്. കൂടാതെ സീനിയർ കമ്പ്യൂട്ടർ ഓപ്പറേറ്റർ സൂപ്പർ തുടങ്ങിയ തസ്തികകളിൽ അപേക്ഷിക്കാനുള്ള യോഗ്യത ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ്. എഴുത്തുപരീക്ഷ. സ്കിൽ ടെസ്റ്റ്, പ്രാക്ടിക്കൽ ടെസ്റ്റ്, ഫിസിക്കൽ ടെസ്റ്റ് എന്നിവ മുഖേന മായിരിക്കും തെരഞ്ഞെടുപ്പ് നടക്കുന്നത്. <<ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക >>

- Sponsored Links -

Leave a Reply