എ.എ, എസ്.എസ്.ആർ എന്നീ തസ്തികകളിലേക്ക് ആയി 2500 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് ഇന്ത്യൻ നേവി വിജ്ഞാപനം നൽകിയിട്ടുണ്ട്. പ്ലസ് ടു കഴിഞ്ഞ് കേന്ദ്രസർക്കാർ ജോലി ആഗ്രഹിക്കുന്ന അവിവാഹിതരായ ആൺകുട്ടികൾക്ക് ഇത് നല്ലൊരു അവസരം തന്നെയായിരിക്കും. കൂടുതൽ വിവരങ്ങൾക്കും ഔദ്യോഗിക നോട്ടിഫിക്കേഷൻ ലഭിക്കുവാനും തുടർന്ന് വായിക്കുക.
എ.എ തസ്തികയിലേക്കുള്ള യോഗ്യത- ഏതെങ്കിലും അംഗീകൃത സ്കൂളിൽ നിന്ന് കണക്ക് & ഫിസിക്സ് കൂടാതെ കെമിസ്ട്രി/ ബയോളജി/ കമ്പ്യൂട്ടർ സയൻസ് ഇവയിൽ ഏതെങ്കിലും ഒരു വിഷയത്തോട് കൂടി 60% മാർക്കിൽ പാസായവർക്ക് അപേക്ഷിക്കാം. എസ്എ.സ്.ആർ തസ്തികയിലേക്കുള്ള യോഗ്യത- ഏതെങ്കിലും അംഗീകൃത സ്കൂളിൽ നിന്ന് കണക്ക് & ഫിസിക്സ് കൂടാതെ കെമിസ്ട്രി / ബയോളജി / കമ്പ്യൂട്ടർ സയൻസ് ഇവയിലേതെങ്കിലും ഒരു വിഷയത്തോട് കൂടി പ്ലസ് ടു ജയിച്ചവർക്ക് അപേക്ഷിക്കാം.
പ്രായപരിധി – ഫെബ്രുവരി 1, 2001 മുതൽ ജൂലൈ 31, 2004 വളരെ ജനിച്ചവർക്ക് ആണ് അർഹതയുള്ളത്. ട്രെയിനിങ് സമയത്ത് 14,600 രൂപയും ട്രെയിനിംഗ് കഴിഞ്ഞു 21,700 മുതൽ 69,100 രൂപ വരെ ശമ്പളത്തിൽ നിയമനം നടക്കും. താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം ഓൺലൈനായി ഏപ്രിൽ 26 മുതൽ ഏപ്രിൽ 30 വരെ അപേക്ഷകൾ സമർപ്പിക്കാം.
ഔദ്യോഗിക വെബ്സൈറ്റിൽ സന്ദർശിച്ചശേഷം login എന്ന ബട്ടണിൽ ക്ലിക്ക് ചെയ്തു ഇമെയിൽ ഐഡി ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. ശേഷം “current opportunities ” എന്നതിൽ ക്ലിക്ക് ചെയ്യുക. ശേഷം apply ബട്ടൺ അമർത്തുക. ഇനി ഫോം പൂരിപ്പിച്ചശേഷം “submit ” ബട്ടണിൽ അമർത്തി ആവശ്യമുള്ള രേഖകൾ അപ്‌ലോഡ് ചെയ്തു കൊടുക്കുക.
| നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി | ലിങ്ക് |
| വെബ്സൈറ്റ് | ലിങ്ക് |

by