സൗത്ത് സെൻട്രൽ റെയിൽവേ വിവിധ തസ്തികകളിലേക്ക് ആയി 60 ഒഴിവുകളിൽ അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ഓൺലൈനായി അപേക്ഷകൾ ഏപ്രിൽ 27, 2021 മുൻപായി സമർപ്പിക്കാം. സ്പെഷ്യലിസ്റ്റ് ഡോക്ടർ, കോൺട്രാക്ട് മെഡിക്കൽ പ്രാക്ടീഷണർ, നഴ്സിംഗ് സിസ്റ്റേഴ്സ്, ഫാർമസിസ്റ്റ്, ഹോസ്പിറ്റൽ അറ്റൻഡ് എന്നീ തസ്തികകളിലേക്കാണ് അവസരം.
സ്പെഷ്യലിസ്റ്റ് ഡോക്ടർ തസ്തികയിൽ ഒരു ഒഴിവുണ്ട്. 95,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 53 വയസ്സാണ് പരമാവധി പ്രായപരിധി. കോൺട്രാക്ട് മെഡിക്കൽ പ്രാക്ടീഷണർ തസ്തികയിൽ 13 ഒഴിവുകളുണ്ട്. 75,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 53 വയസ്സാണ് പരമാവധി പ്രായപരിധി. നേഴ്സിങ് സിസ്റ്റേഴ്സ് തസ്തികയിൽ 21 ഒഴിവുകളുണ്ട്. 59,439 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 20 വയസ്സു മുതൽ 38 വയസ്സ് വരെയാണ് പ്രായപരിധി.
ഫാർമസിസ്റ്റ് തസ്തികയിൽ രണ്ട് ഒഴിവുകളുണ്ട്. 40,470 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 20 വയസ്സു മുതൽ 38 വയസ്സ് വരെയാണ് പ്രായപരിധി. പ്ലസ് ടു കഴിഞ്ഞവർക്കും ഫാർമസിയിൽ ഡിപ്ലോമ കഴിഞ്ഞവർക്കും ആണ് അവസരം. ഹോസ്പിറ്റൽ അറ്റൻഡന്റ് തസ്തികയിൽ 23 ഒഴിവുകളുണ്ട്. 21,419 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 18 വയസ്സു മുതൽ 30 വയസ്സ് വരെയാണ് പ്രായപരിധി. പത്താംക്ലാസ് അല്ലെങ്കിൽ ഐടിഐ കഴിഞ്ഞവർക്ക് അപേക്ഷിക്കാനുള്ള അവസരം.
അപേക്ഷിക്കേണ്ട രീതി: താല്പര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും ആപ്ലിക്കേഷനോടൊപ്പം പ്രായം, യോഗ്യത, എക്സ്പീരിയൻസ് എന്നിവ തെളിയിക്കുന്ന രേഖകൾ ഉൾപ്പെടെ താഴെപ്പറയുന്ന വിലാസത്തിലേക്ക് ഈ മെയിൽ ചെയ്യുക. ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചുയ അമനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക.
| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |

by