സാധാരണക്കാരുടെ വീട്ടിലെ കുട്ടികൾക്കും ലാപ്ടോപ്പ് എന്ന ആഗ്രഹം സഫലീകരിക്കാൻ സഹായകമാകുന്ന പദ്ധതി സർക്കാർ കുറച്ച് മുൻപ് പ്രഖ്യാപിച്ചിരുന്നു. KSFE യും കുടുംബശ്രീയും ചേർന്ന് നടത്തുന്ന ലാപ്ടോപ്പ് വിതരണത്തിന്റെ നടപടി ക്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഈ ഒരു പദ്ധതിക്ക് വേണ്ടിയുള്ള അപേക്ഷകൾ ആരംഭിച്ചു കഴിഞ്ഞു. ഇതിന് വേണ്ടിയുള്ള അപ്ലിക്കേഷൻ ഫോം CDS ആഭിമുഖ്യത്തില്‍ അയല്‍ക്കൂട്ടങ്ങളുടെയും അംഗങ്ങളുടെയും കണക്കുകള്‍ KSFE കളക്റ്റ് ചെയ്തതിന് ശേഷം അതത് അയക്കൂട്ടങ്ങള്‍ക്ക് CDS നല്‍കുന്നതാണ്.
കുടുംബശ്രീയില്‍ അംഗങ്ങളായിട്ടുള്ളവരുടെ കുട്ടികൾക്കാണ് ഈ പദ്ധതി വഴി ആനുകൂല്യം ലഭിക്കുന്നത്. സർക്കാർ കണക്ക് അനുസരിച്ച് കേരളത്തിലെ ഏകദേശം 50% കുടുംബങ്ങളിലും കുടുംബശ്രീ അംഗങ്ങളുണ്ട് എന്നാണ്. അതിൽ തന്നെ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന നിരവധി കുടുംബങ്ങൾ, സ്വന്തമായി ലാപ്ടോപ്പ്, സ്മാർട്ഫോൺ ഒന്നുമില്ലാത്ത ആളുകൾക്ക് മാസം 500 രൂപ അടവിൽ ലാപ്ടോപ്പ് നൽകാനുള്ള നടപടി ക്രമങ്ങൾ സർക്കാർ ആരംഭിച്ചു കഴിഞ്ഞു.
15,000 രൂപ വിലവരുന്ന ലാപ്ടോപ്പ് ആണ് വിദ്യാശ്രീ ലാപ്ടോപ്പ് പദ്ധതി വഴി ലഭിക്കുന്നത്. വിതരണം ആരംഭിക്കുന്നതിന് മുൻപ് താല്പര്യമുള്ളവർ ഈ ചിട്ടിയിൽ അംഗങ്ങളാകണം. ചിട്ടിയിൽ ഭാഗമായാൽ ഒരു സുഗമ സേവിങ്സ് ബാങ്ക് അക്കൗണ്ട് കൂടി ലഭ്യമാക്കേണ്ടതുണ്ട്. ബാങ്ക് അക്കൗണ്ടിലേക്കാകണം മാസം തുക നിക്ഷേപിക്കേണ്ടത്. 3 തവണകളായി 1500 രൂപ ksfe നൽകും. വീഡിയോ കണ്ടു കൂടുതൽ മനസിലാക്കാം.

by