കുടുംബശ്രീ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. സി.ഡി.എസ് അക്കൗണ്ടന്റ് തസ്തികകളിലേക്കായി വിവിധ ജില്ലകളിലായി കരാർ അടിസ്ഥാനത്തിൽ നിയമിക്കാൻ തീരുമാനമായി. യോഗ്യതയുള്ളവർക്ക് നവംബർ 20,2020 മുൻപായി ഓൺലൈൻ ആയിട്ടോ അല്ലെങ്കിൽ കുടുംബശ്രീ ജില്ലാ മിഷൻ ഓഫിസിൽ നേരിട്ടോ അപേക്ഷകൾ ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും ഔദ്യോഗിക നോട്ടിഫിക്കേഷൻ ലഭിക്കുവാനും തുടർന്ന് വായിക്കുക.
സി.ഡി.എസ് ഉൾപ്പെടുന്ന ബ്ലോക്ക് പ്രദേശത്തിൽ താമസിക്കുന്നവർക്കും കുടുംബശ്രീ അംഗമോ അംഗത്തിന്റെ കുടുംബാംഗമോ ആയിരിക്കണം. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദവും, റ്റാലിയും കമ്പ്യൂട്ടർ പരിജ്ഞാനവും ഉണ്ടായിരിക്കണം. 20 വയസ്സ് മുതൽ 35 വയസ്സ് വരെയാണ് പ്രായപരിധി. അക്കൗണ്ടിങ്ങിൽ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷകൾ ഓൺലൈനായി
(https://www.kudumbashree.org/) എന്ന വെബ്സൈറ്റ് വഴിയോ കുടുംബശ്രീ ജില്ലാ മിഷൻ ഓഫിസിൽ നേരിട്ടോ ലഭിക്കുന്നതാണ്. 100 രൂപയാണ് അപേക്ഷ ഫീസ്, പൂരിപ്പിച്ച അപ്ലിക്കേഷൻ ഫോമിനോടൊപ്പം യോഗ്യത, പ്രായം, പ്രവർത്തി പരിചയം തുടങ്ങിയ എല്ലാ രേഖകളുടെ പകർപ്പും സമർപ്പിക്കേണ്ടതുണ്ട്.

| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |

by