ഈ ലോക്ക്ഡൌൺ സമയത്ത് നിരവധി പേർക്കാണ് ജോലികൾ നഷ്ടപെട്ടത്.ഒരുപാട് പേർ ജോലി അന്വേഷിച്ചു കൊണ്ടിരിക്കാണ്. എന്നാൽ ഈ സാഹചര്യത്തിൽ ഒരു സ്വന്തമായി തൊഴിൽ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സംസ്ഥാന സർക്കാരിന്റെ ഒരു ലോൺ പദ്ദതിയാണ് ഇപ്പോൾ വന്നിരിക്കുന്നത്. ചില യോഗ്യതകളുടെ അടിസ്ഥാനത്തിൽ മാത്രമേ ഈ ലോൺ ലഭ്യമാകുവാൻ സാധിക്കുള്ളു. ഇതുവഴി 40,000 രൂപ മുതൽ മൂന്നു ലക്ഷം വരെ വായ്പയായി ലഭിക്കുന്നതാണ്. 7% പലിശ നിരക്കിൽ ആയിരിക്കും വായ്പ ലഭിക്കുന്നത്.
അതുമാത്രമല്ല ഗവണ്മെന്റ് സബ്സിഡിയായി 30,000 രൂപ വരെ കിട്ടുന്നതാണ്. മറ്റൊരു മേഖലയാണ് ഗുഡ്‌സ് ക്യാരീർ വാങ്ങുന്നത് വേണ്ടി പത്തു ലക്ഷം രൂപ വരെയാണ് വായ്പയായി ലഭിക്കുന്നത്. അപേഷിക്കുന്ന വ്യക്തിക്ക് പെൺകുട്ടിയുണ്ടെങ്കിൽ വിവാഹ നടത്തിപ്പിന് ഒന്നര ലക്ഷം വരെയും വായ്പ സൗകര്യമുണ്ടാവുന്നതാണ്.
നിലവിൽ എറണാകുളം ജില്ലയിലുള്ള പട്ടിക ജാതി ഉള്ളവർക്കു മാത്രമേ ഇതിലേക്ക് അപേക്ഷിക്കാൻ സാധിക്കുള്ളു. 18നും 55നും വയസ്സിന്റെ ഇടയിൽ ഉള്ളവർക്ക് ഇതിലേക്ക് അപേക്ഷിക്കാം. വാർഷിക വരുമാനം മൂന്നു ലക്ഷത്തിനു മുകളിൽ കവിയാൻ പാടില്ല.
ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ വൈറ്റിലയിൽ പ്രവർത്തിക്കുന്ന ജില്ലാ ഓഫീസറുമായി ബന്ധപ്പെടുക.ഫോൺ നമ്പർ 0484230266. നൽകിട്ടുള്ള യോഗ്യതയിൽ നിങ്ങൾ യോഗ്യതർ ആണെങ്കിൽ ഉടനടി അപേക്ഷ സമർപ്പിക്കുക.

by