സ്വയം തൊഴിൽ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഒരു സുവർണവസരം. ഈ കൊറോണ മൂലം നിരവധി പേർക്കാണ് തൊഴിൽ നഷ്ടപെട്ടത്.എന്നാൽ ഇപ്പോൾ കേരള സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്ന ഒരു പദ്ദതിയാണ് നവജീവൻ പദ്ദതി.എന്നാൽ ഇതിലേക്ക് അപേക്ഷിക്കുന്നതിന് ചില യോഗ്യതർ ഉണ്ടായിരിക്കണം.50 മുതൽ 65 വയസ്സിന്റെ ഇടയിൽ ഉള്ളവർക്ക് ഈ വായ്പ പദ്ദതിയിലേക്ക് അപേക്ഷിക്കാൻ സാധിക്കും.
ഇവർക്ക് 50000 രൂപ വായ്പ തുകയാണ് ലഭിക്കുന്നത് വായ്പയുടെ 25 ശതമാനം അതായത് 12500 രൂപ സബ്സിഡിയായി ലഭിക്കുന്നത്.എന്നാൽ അപേഷിക്കുന്ന ആളുടെ വാർഷിക വരുമാനം ഒരു ലക്ഷം രൂപ കവിയാൻ പാടില്ല എന്ന നിബന്ധന ഇതിൽ ഉണ്ട്.ഭിന്നശേഷികാർക്കും, വിധവകൾക്കും മുൻഗണന ഉണ്ട്. സ്വകാര്യ ബാങ്കുകളിൽ നിന്നോ, അല്ലെങ്കിൽ മറ്റ് ബാങ്കുകളിൽ നിന്നോ ഈ വായ്പ ലഭിക്കുന്നതാണ്. അപേഷിക്കുന്ന employemnt.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്ന് അപേക്ഷ ഫോം ലഭിക്കുന്നതാണ്.

by