മൊറൊട്ടോറിയം നീട്ടാനുള്ള സാധ്യത

- Sponsored Links -

നമുക്കറിയാം, കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സാമ്പതിമായി ബുദ്ധമുട്ടുന്ന ജനങ്ങൾക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിരവധി ആനുകൂല്യങ്ങൾ നൽകിയിരുന്നു. അത്തരത്തിലുള്ള ഒന്നായിരുന്നു ലോൺ എടുത്തിട്ടുള്ളവർക്ക് ലഭിക്കുന്ന മൊറൊട്ടോറിയം ആയിരുന്നു. രണ്ട്‌ ഘട്ടമായിട്ട് 6 മാസത്തെ മൊറൊട്ടോറിയം ആയിരുന്നു ലഭിച്ചത്. ഈ ആനുകൂല്യം പ്രഖ്യാപിച്ചിരുന്നത് ഓഗസ്റ്റ് 31 വരെയായിരുന്നു. അത് കൊണ്ട് തന്നെ ഈ മാസം മുതൽ നമ്മൾ വീണ്ടും ലോൺ അടച്ചു തുടങ്ങേണ്ടി വരും.

ഇനി മൊറൊട്ടോറിയം നീട്ടുമോ, അതിനുള്ള സാധ്യത വളരെ കുറവാണ്. സർക്കാരിന് മൊറൊട്ടോറിയം 2 വർഷം വരെ നീട്ടാവുന്നതാണ് പക്ഷെ അത് വലിയൊരു സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കും എന്നതിൽ സംശയമില്ല. അത് കൊണ്ട് തന്നെ മൊറൊട്ടോറിയം നീട്ടാനുള്ള സാധ്യത ഇല്ല, പക്ഷെ മൊറൊട്ടോറിയം അപ്ലൈ ചെയ്തവരിൽ നിന്നും ഈടാക്കുന്ന പിഴ പലിശ ഒഴിവാക്കാൻ ചിലപ്പോൾ തീരുമാനം ആയേക്കും.

- Sponsored Links -

സർക്കാരിന്റെ ഭാഗത്ത് നിന്നും ജനങ്ങൾക്ക് ആശ്വാസപരമായ ഒരു തീരുമാനം തന്നെ ഉണ്ടാകും എന്നതിൽ യാതൊരു സംശയവുമില്ല. മറ്റൊരു കാര്യമാണ് ക്രെഡിറ്റ് സ്കോർ. ബാങ്കിൽ അടയ്‌ക്കേണ്ട തുക സമയത്ത് അടച്ചില്ല എങ്കിൽ അത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ നെഗറ്റിവ് ആയി ബാധിക്കും. ഈ കഴിഞ്ഞ മൊറൊട്ടോറിയം കാലയളവിൽ ക്രെഡിറ്റ് സ്കോർ ബാധകമല്ലായിരുന്നു, പക്ഷെ ഇനി മുതൽ ബാധിക്കും. സെപ്റ്റംബർ മുതലുള്ള അടവുകൾ മുടങ്ങിയാൽ ക്രെഡിറ്റ് സ്കോർ ബാധിക്കുന്നതായിരിക്കും.

- Sponsored Links -

Leave a Reply