പ്രധാനമന്ദ്രിയുടെ കിസ്സാൻ സമ്മാൻ നിധിയെ പറ്റി കേട്ടറിഞ്ഞ ആളുകളാണ് നാമെല്ലാവരും. ഒരുപാട് ആനുകൂല്യമായ പ്രതിവർഷം 6000 രൂപ കിട്ടുന്നുമുണ്ട് . എന്നാൽ കുറച്ചു പേർക് കഴിഞ്ഞ തവണ ഈ തുക നഷ്ടപ്പെടുകയുണ്ടായി. അത് പോലെ തന്നെ ഇനി അപേക്ഷ സമർപ്പിക്കാൻ പോകുന്നവരും, തുക വാങ്ങിക്കൊണ്ടിരിക്കുന്നവരും ഒന്ന് ശ്രദ്ധിക്കുക. ഈ ഒരു തുക നിങ്ങൾക്കും ലഭിക്കാതിരിക്കാൻ സാധ്യത ഉണ്ട്.
നമുക്ക് അറിയാം നമ്മുടെ നാട്ടിലെ സാദാരണക്കാർക്കും പാവങ്ങൾക്കും ഒരുപോലെ സഹായകമായിക്കൊണ്ടിക്കുന്ന ഒരു പദ്ധതിയാണ് പ്രധാന മന്ദ്രിയുടെ കിസ്സാൻ സമ്മാൻ നിധി യോജന. ഈ പദ്ധതി പ്രകാരം കുറച്ചു സ്ഥലം ഉള്ളവർക്കും ഇല്ലാത്തവർക്കും ഒക്കെ തന്നെ ആനുകൂല്യം കിട്ടിക്കൊണ്ടിരിക്കുന്നുണ്ട്. ഈ കോവിഡ് കാലത്തു ഈ പദ്ധതി പ്രകാരം ലഭിച്ചിരുന്ന തുക സാധാരണക്കാർക്ക് വളരെ ആശ്വാസം പകർന്നിരുന്നു. പക്ഷെ കഴിഞ്ഞ തവണ അപേക്ഷ വെച്ച പലർക്കും ഈ തുക ലഭിക്കാത്തതായി കണ്ടു .
ഇതിന്റെ പ്രധാന കാരണം നിങ്ങൾ അപേക്ഷ സമർപ്പിക്കുമ്പോൾ വെച്ചിരുന്ന നിങ്ങളുടെ ആധാർ കാർഡ്,അല്ലെങ്കിൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലെയോ അങ്ങനെ മറ്റേതെങ്കിലും രേഖകളിലെയോ ചെറിയ എന്തെങ്കിലും തെറ്റുകൾ ആയിരിക്കാം. മുൻപ് ഗവണ്മെന്റ് ഈ ഒരു ഡീറ്റൈൽസിന് അത്ര പ്രാധാന്യം കൊടുത്തിരുന്നില്ല. എന്നാൽ ഇപ്പോൾ അതൊക്കെ സൂക്ഷ്‌മമായി നിരീക്ഷിച്ചു വരികയാണ്. ഇപ്പോൾ തുക വാങ്ങിക്കൊണ്ടിരിക്കുന്ന ആളുകളുടെയും വിശദ വിവരങ്ങൾ ശേഖരിച്ചു വരികയാണ് . തുക കൈപറ്റിക്കൊണ്ടിരുന്നവർക്കും ഇത് വഴി തുക ലഭിക്കാതിരിക്കാൻ സാധ്യത ഉണ്ട്.
ചെറിയ ഒരു മിസ്റ്റേക്ക് ഉണ്ടെങ്കിൽ പോലും നിങ്ങളുടെ തുക താല്കാലികമായെങ്കിലും പിടിച്ചു വെച്ചേയ്ക്കാം . അത് കൊണ്ട് തന്നെ ഈ പദ്ധതിയുടെ ഭാഗമായവർ ഉടൻ തന്നെ ബന്ധപ്പെട്ട അക്ഷയ കേന്ദ്രങ്ങളിലോ, അല്ലെങ്കിൽ ജനസേവ കേന്ദ്രങ്ങളിലോ തങ്ങളുടെ ആധാറും മറ്റു അനുബന്ധ രേഖകളുമായി ചെന്ന് നിങ്ങളുടെ ആക്കൗണ്ടുകളിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്ന് പരിശോധക്കുക. അത് പോലെ ഇത് വരെ ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാത്തവരും ഉടൻ തന്നെ ഈ പദ്ധതിയുടെ ഭാഗമായി നിങ്ങളുടെ ആനുകൂല്യം നേടിയെടുക്കുക . ഭാവിയിൽ ഈ തുക വർധിപ്പിക്കാനുള്ള സാധ്യത ഉണ്ട്.

by