പ്രതിമാസം 9250 രൂപ വീതം തുടർച്ചയായി 10 വർഷത്തോളം ഇനി നിങ്ങൾക്കും നേടാം. കേന്ദ്ര സർക്കാരിന്റെ മുതിർന്ന പൗരന്മാർക്കുള്ള ഒരു നിക്ഷേപ പദ്ധതിയാണിത്. വാർധക്യ കാലത്തുള്ള അവരുടെ ആവശ്യകതകൾ പൂർത്തീകരിക്കുക എന്നതാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാൻ ചുരുങ്ങിയത് അറുപത് വയസ്സ് പൂർത്തീകരിക്കണം. അപേക്ഷ സമർപ്പിക്കുമ്പോൾ അപേക്ഷയോടൊപ്പം ഒറ്റത്തവണ നിക്ഷേപം നടത്തിയിരിക്കണം. ആ നിക്ഷേപത്തിന്റെ അടിസ്ഥാനത്തിൽ തുടർന്നുള്ള 10 വർഷത്തോളം പ്രതിമാസം ഒരു പെൻഷൻ തുക ലഭിക്കുന്നതായിരിക്കും.
അതോടൊപ്പം 10 വർഷം പൂർത്തിയാകുമ്പോൾ നിക്ഷേപിച്ച തുക തിരികെ ലഭിക്കുകയും ചെയ്യുന്നു.10 വർഷം പൂർത്തീകരിക്കുന്നതിന് മുന്നേ അപേക്ഷകൻ മരണപ്പെടുകയാണെങ്കിൽ നിക്ഷേപത്തുക മുഴുവനായും നോമിനിക് ലഭിക്കുന്നതായിരിക്കും.കൂടാതെ നിക്ഷേപത്തുക ചില ഉപാധികളുടെ അടിസ്ഥാനത്തിൽ പിൻവലിക്കാനും സാധിക്കുന്നതാണ്. കൂടാതെ ഈ പദ്ധതിയിലൂടെ ലോൺ എടുക്കുവാനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. നിക്ഷേപം നടത്തുമ്പോൾ ഉള്ള പലിശ നിരക്ക് തന്നെയാണ് നിക്ഷേപാവസാനവും ഉണ്ടായിരിക്കുക. 2023 മാർച്ച് 31 വരെ നിങ്ങൾക്ക് ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാൻ സാധിക്കും.
പ്രധാനമന്ദ്രിയുടെ “വയവന്ദന യോജന “എന്ന പദ്ധതി പ്രകാരമാണ് 10 വർഷത്തേക്ക് സ്ഥിരമായിട്ടുള മാസാവരുമാനം ഉറപ്പ് വരുത്തുന്നത്. എൽ ഐ സി ആണ് ഈ പദ്ധതിയുടെ നടത്തിപ്പുകാർ. 1000 രൂപ തൊട്ട് 9250 രൂപ വരെ പ്രതിമാസ വരുമാനം ആണ് ഇത് വഴി ലഭിക്കുന്നത്. എല്ലാമാസവും പെൻഷൻ തുക ആവശ്യമില്ലാത്തവർക്ക് മൂന്നുമാസം കൂടുമ്പോൾ ലഭിക്കുന്ന തരത്തിലോ അല്ലെങ്കിൽ ആറുമാസം ലഭിക്കുന്ന തരത്തിലോ അതുമല്ലെങ്കിൽ ഒരു വർഷം കൂടുമ്പോൾ ലഭിക്കുന്ന തരത്തിലോ മാറ്റം വരുത്താവുന്നതാണ്. അപേക്ഷകനെ കൂടാതെ അറുപത് വയസ്സ് തികഞ്ഞ മറ്റു കുടുമ്പ അംഗങ്ങൾക്ക് വേണമെങ്കിലും ഈ പദ്ധതിയിലേക്ക് ചേരാവുന്നതാണ്
അത് കൊണ്ട് തന്നെ ഒട്ടേറെ ദമ്പതികൾ ഈ പദ്ധതിയിലേക്ക് അപേക്ഷിക്കുന്നുണ്ട്. ഈ പദ്ധതിയിലേക്ക് ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും അപേക്ഷിക്കാൻ സാധിക്കുന്നതാണ്. ഓഫ്‌ലൈൻ ആയ് ചേരുവാനായി നിങ്ങളുടെ അടുത്തുള്ള എൽ ഐ സി ശാഖയെ സമീപിക്കാവുന്നതാണ്. ഓൺലൈനായി ചേരുവാനായി www.licindia.in എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് ചേരാവുന്നതാണ്.

by