റെയിൽവെയിൽ ഗ്രൂപ്പ് ഡി പരീക്ഷ

- Sponsored Links -

എല്ലാവരും ആകാംഷയോട് കാത്തിരുന്ന ആർ.ആർ.ബി എൻ.ടി.പി.സി അതുപോലെ റെയിൽവേ ഗ്രൂപ്പ്‌ ഡി പരീക്ഷ തീയതി വന്നിട്ടുണ്ട്. ആർ.ആർ.ബി ചെയർമാൻ വി. കെ.യാദവാണ് ഈ തീയതി ലൈവായി വന്ന് അറിയിച്ചത്. കാറ്റഗറി 03/2019 എന്ന വിഭാഗത്തിലേക്ക് വന്നത് ഐസൊലേറ്റഡ് ആൻഡ്‌ മിനിസ്റ്റീരിയൽ കാറ്റഗറിയിൽ സ്‌റ്റെനോഗ്രാഫർ ആൻഡ്‌ ടീച്ചർ എന്ന തസ്തികളിലേക്കായിരുന്നു അപേക്ഷ ക്ഷണിച്ചത്. ആകെ 1663 ഒഴിവുകളായിരുന്നു ഇതിനു ഉണ്ടായിരുന്നത്. അതിലേക്ക് 1.03 ലക്ഷം പേരാണ് അപേക്ഷ സമർപ്പിച്ചത്. 15 ഡിസംബർ 2020 മുതൽ 18 ഡിസംബർ 2020 വരെയാണ് ഇതിന്റെ പരീക്ഷ തീയതി.

- Sponsored Links -

ഏറ്റവും കൂടുതൽ ആളുകൾ അപേക്ഷ നൽകിയ വിഭാഗമായിരുന്നു നോൺ ടെക്നിക്കൽ പോപ്പുലർ കാറ്റഗറി അതായത് എൻ.ടി.പി.സി. ഇതിലേക്ക് ബിരുദം ഉള്ളവർക്കും പ്ലസ്‌ ടു കഴിഞ്ഞവർക്കും അപേക്ഷ സമർപ്പിക്കമായിരുന്നു. 01/2019 കാറ്റഗറിയിലേക്ക് ഗാർഡ്‌സ്, ഓഫീസ് ക്ലർക്ക്, കൊമേർഷ്യൽ ക്ലാർക്ക് എന്ന വിഭാഗത്തിലേക്കായിരുന്നു അപേക്ഷ ക്ഷണിച്ചത്. 35,208 ഒഴിവുകൾ ആയിരുന്നു ഇതിൽ ഉണ്ടായിരുന്നത്.

1.26 കോടി ആളുകളാണ് ഇതിലേക്ക് അപേക്ഷ ക്ഷണിച്ചത്. 28 ഡിസംബർ 2020 മുതൽ മാർച്ച്‌ 2021 വരെയാണ് ഇതിന്റെ പരീക്ഷ തീയതി. അടുത്തതായി 01/2019 എന്ന കാറ്റഗറിയിൽ ആർ.ആർ.സി ഗ്രൂപ്പ്‌ ഡിയിലേക്ക് ട്രാക്ക് മൈന്റൈനെർസ്, പോയ്ന്റ്സ് മാൻ അങ്ങനെ നിരവധി ഒഴിവുകൾ ഉണ്ടായിരുന്നു. 1,03,769 ഒഴിവുകലായിരുന്നു ഇതിലേക്ക് വിളിച്ചത്. 1.15 കോടി ആളുകളാണ് അപേക്ഷ സമർപ്പിച്ചത്. ഇതിന്റെ പരീക്ഷ നടക്കുന്നത് ഏപ്രിൽ 2021 മുതൽ ജൂൺ 2021 വരെയാണ്. ഇതൊരു ഔദ്യോഗിക അറിയിപ്പാണ്.

- Sponsored Links -

Leave a Reply