നമ്മൾ എല്ലാവരും തന്നെ കേട്ടറിഞ്ഞ വിദ്യാർത്ഥികൾക്കായുള്ള ഒരു സ്കോളർഷിപ് ആണ് മൗലാനാ ആസാദ് സ്‌കോളർഷിപ്പ് . ഒരുപാട് വിദ്യാർത്ഥികൾ വർഷം തോറും സ്കോളര്ഷിപ്പിലേക്ക് അപേക്ഷിക്കുകയും അതിന്റെ ഫലമായി തന്നെ ഒരുപാട് വിദ്യാർത്ഥികൾക്ക് ഇതിന്റെ ആനുകൂല്യങ്ങൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ ഒൻപതാം ക്ലാസ്സ് തൊട്ട് പ്ലസ്‌ടു വരെ പഠിക്കുന്ന പെൺകുട്ടികൾക്കാണ് ഈ ഒരു സ്കോളർഷിപ്പിലേയ്ക്ക് അപേക്ഷിക്കാനായിട്ട് സാധിക്കുക. മുസ്ലിം,ക്രിസ്ത്യൻ,സിക്ക്,ജൈന,ബുദ്ധ, പാഴ്‌സ് തുടങ്ങി ന്യുനപക്ഷ വിഭാഗത്തിൽ പെൺകുട്ടികൾക്കാണ് ഈ ഒരു സ്കോളർഷിപ്പിലേക്ക് അപേക്ഷിക്കാൻ സാധിക്കുക .
ഇവ കൂടാതെ അപേക്ഷിക്കുന്ന വിദ്യാർത്ഥിയുടെ കുടുമ്പ വാർഷിക വരുമാനം 2 ലക്ഷത്തിൽ കൂടാൻ പാടില്ല എന്നതും ഒരു മാനദണ്ഡമായി കണക്കാക്കിയിട്ടുണ്ട്. അത് പോലെ അപേക്ഷിക്കുന്ന വിദ്യാർത്ഥിക്ക് അവർ അറ്റൻഡ് ചെയ്‌ത പ്രീവിയസ് ബോർഡ് എക്‌സാമിൽ അൻപത് ശതമാനത്തിൽ കുറയാത്ത ഗ്രേഡ് ഉണ്ടായിരിക്കുകയും വേണം. അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികളുടെ മാർക്കിന്റെയും അത് പോലെ അവരുടെ കുടു൦ബ വാർഷിക വരുമാനത്തിന്റെയും ആനുപാതിക അടിസ്ഥാനത്തിലായിരിക്കും കുട്ടികളെ സ്കോളര്ഷിപ്പിലേക്ക് തിരഞ്ഞെടുക്കുന്നത് .
ഒൻപതാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വർഷത്തിൽ 5000 രൂപയും ,പ്ലസ് വൺ ,പ്ലസ് ടു വിദ്യാർത്ഥികൾക്ക് വർഷത്തിൽ 6000 രൂപയും ഈ സ്കോളർഷിപ് പ്രകാരം ലഭിക്കുന്നതാണ്.ഈ ഒരു സ്കോളര്ഷിപ്പിലേക്ക് ഒരു കുടു൦ബത്തിലെ തന്നെ രണ്ടിൽ കൂടുതൽ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കില്ല. അത് പോലെ ഒരു വിദ്യാർത്ഥി ഒരു അപേക്ഷ മാത്രമേ കൊടുക്കാൻ പാടുള്ളു. കൂടുതൽ അപേക്ഷ സമർപ്പിച്ചാൽ എല്ലാ അപേക്ഷകളും തള്ളുന്ന സാഹചര്യം ഉണ്ടായേക്കാം . അപേക്ഷ സമർപ്പിക്കുമ്പോൾ എല്ലാ വിവരങ്ങളും കൃത്യമായി തന്നെ രേഖപ്പെടുത്തേണ്ടതാണ്. അല്ലാത്ത പക്ഷം നിങ്ങൾ സെലക്ട് ആയാൽ പോലും പണം റിജെക്ട് ചെയ്‌തേക്കാം. കൊറോണ പശ്ചാത്തലത്തിൽ ഈ ഒരു സ്കോളര്ഷിപ്പിലേക്ക് അപേക്ഷിക്കാനുള്ള തീയതി സെപ്റ്റംബർ 10 ന് മുൻപായി പ്രതീക്ഷിക്കാം.

by