വീട്ടിൽ എളുപ്പത്തിൽ തന്നെ സംരഭം തുടങ്ങാം.

- Sponsored Links -

കോവിഡിന്റെ പശ്ചാത്തലത്തിൽ ജോലി നഷ്ടപ്പെട്ട നിരവധി ആളുകളാണ് സ്വന്തമായി സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നത്. പക്ഷെ അതിൽ ഭൂരിഭാഗം ആളുകളുടെയു൦ പ്രധാന പ്രശ്നം സംരംഭം തുടങ്ങാനുള്ള മുതൽമുടക്ക് തന്നെയാകും. അത്തരക്കാർക്ക് ഉപകാരപ്പെടുന്ന ഒരു ബിസിനസ് ആശയമാണ് ഇവിടെ വിവരിക്കുന്നത്. വളരെ ചെറിയ മുതൽ മുടക്കിൽ തുടങ്ങി, പ്രതിമാസം 30,000 രൂപയിൽ കൂടുതൽ വരുമാനം ലഭിക്കുന്ന ഒരു സംരംഭം തന്നെയായിരിക്കും ഇത്.

ഇതിനാവശ്യമായ മെഷീൻ വില ഒമ്പതിനായിരം രൂപയിൽ താഴെയാണ്, ഇതിനോടൊപ്പം വെയിങ് മെഷീൻ, സീലിംഗ് മെഷീൻ കൂടെ വാങ്ങിയാൽ ( ഏകദേശം 5000 രൂപയോളം വില) ഈ സംരഭം ആരംഭിക്കാൻ കഴിയുന്നതാണ്. ഇതിന്റെ ലാഭ കണക്ക് ഒരു ഉദാഹരണത്തോടെ നോക്കാം. ഒരു കിലോ മുളകിന് വരുന്ന വില ഏകദേശം 100 രൂപയാകും, ഇത് പൊടിക്കുന്നതിനും, പാക്ക് ചെയ്യുന്നത്തിനും, മാർക്കറ്റിങ്ങിനും ആവശ്യമായി വരുന്ന ചിലവ് ഏകദേശം 5 രൂപ.

- Sponsored Links -

അങ്ങനെ മൊത്തം 105 രൂപ ചിലവ് വരുന്ന ഇത് ഏകദേശം 180 രൂപയോളം വിലയിലാണ് മാർക്കറ്റിൽ ലഭ്യമാകുന്നത്. ഏകദേശം 75 രൂപ തന്നെ 1 കിലോയിൽ നിന്നും ലഭിക്കുന്ന ലാഭം. ദിവസം 20 കിലോ വിൽക്കാൻ സാധിച്ചാൽ ഒരു ദിവസം തന്നെ 1500 രൂപയോളം ലാഭം കിട്ടും. ഇതിന്റെ കൂടെ മല്ലി, മഞ്ഞപ്പൊടി തുടങ്ങി നിരവധി സാധനങ്ങൾ ഇത് പോലെ പൊടിച്ച് വിൽക്കാൻ സാധിക്കും. ക്വാളിറ്റി സാധനവും വിലക്കുറവും ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ നിങ്ങളുടെ സാധനം വിൽക്കാൻ സാധിക്കുന്നതാണ്.

- Sponsored Links -

Leave a Reply