+2 പാസായവർക്ക് യൂണിവേഴ്സിറ്റിയിൽ ജോലി

- Sponsored Links -

ടെക്നിക്കൽ സ്റ്റാഫ് ,ഫീൽഡ് ഇൻവെസ്റ്റിഗേറ്റർസ്, ഓഫീസ് സ്റ്റാഫ്, ഓഫീസ് അസിസ്റ്റൻറ് എന്നീ തസ്തികകളിലേക്ക് യോഗ്യതയുള്ളവർ നിന്നും അപേക്ഷ ക്ഷണിച്ചു കൊണ്ട് മദ്രാസ് യൂണിവേഴ്സിറ്റി വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 8, 2021 ആണ്. തസ്തിക തിരിച്ചുള്ള യോഗ്യത വിവരങ്ങൾ, ശമ്പളം, ഒഴിവുകളുടെ എണ്ണം, അപേക്ഷിക്കേണ്ട രീതി, അപേക്ഷിക്കേണ്ട വിലാസം, ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക് എന്നിവയ്ക്ക് തുടർന്നു വായിക്കുക.

ടെക്നിക്കൽ സ്റ്റാഫ് തസ്തികയിൽ 10 ഒഴിവുകളാണുള്ളത്. ഇതിലേക്ക് നിശ്ചയിച്ചിരിക്കുന്ന ശമ്പളം 20,000 രൂപയാണ്. ഫീൽഡ് ഇൻവെസ്റ്റിഗേറ്റർസ് തസ്തികയിൽ 24 ഒഴിവുകളുണ്ട്. 8,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ഓഫീസ് സ്റ്റാഫ് തസ്തികയിൽ 10 ഒഴിവുകളുണ്ട്. ഏതെങ്കിലും വിഷയത്തിൽ ബിരുദവും കമ്പ്യൂട്ടർ അറിവും ഉള്ളവർക്കാണ് അപേക്ഷിക്കാൻ കഴിയുന്നത്. 15000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം.

- Sponsored Links -

പ്ലസ് ടു പാസായവർക്ക് ഓഫീസ് അസിസ്റ്റൻറ് തസ്തികയിലേക്ക് അപേക്ഷിക്കാം. ആറ് ഒഴിവുകളാണുള്ളത് 10,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം അതിൽ പറഞ്ഞപ്രകാരം അപേക്ഷകൾ അതിനോടൊപ്പം സർട്ടിഫിക്കറ്റ് കോപ്പി സി.വി തുടങ്ങിയ ആവശ്യമായ രേഖകൾ ഉൾപ്പെടെ (The Registrar, University of Madras, Chennai 600 005, through Post) വിലാസത്തിലേക്ക് പോസ്റ്റ് വഴി അയക്കുകയോ ഇമെയിൽ വിലാസത്തിലേക്ക് (c3section.uom@gmail.com) മെയിൽ ചെയ്യുക ചെയ്യാം.

ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്
ഓൺലൈനായി അപേക്ഷിക്കാം ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്
- Sponsored Links -

Leave a Reply