വെസ്റ്റേൺ സെൻട്രൽ റെയിൽവേയിൽ ജോലി

- Sponsored Links -

വെസ്റ്റേൺ സെൻട്രൽ റെയിൽവേയിൽ 561 അപ്പറ്റീസ് ഒഴിവുകളിലേക്ക് അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്കും ഔദ്യോഗിക നോട്ടിഫിക്കേഷനിൽ പറഞ്ഞിരിക്കുന്ന പ്രകാരം യോഗ്യത ഉള്ളവർക്കും ഓൺലൈനായി ഫെബ്രുവരി 15 മുതൽ മാർച്ച് 15 വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ഒഴിവുകൾ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ, പരീക്ഷ, ഇൻറർവ്യൂ തീയതി, ആപ്ലിക്കേഷൻ ഫീസ്, അപേക്ഷിക്കേണ്ട രീതി, യോഗ്യത, തുടങ്ങി എല്ലാ വിവരങ്ങൾക്കും താഴെ ലിങ്കിൽ കൊടുത്തിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കുക.

ഡീസൽ മെക്കാനിക്, ഇലക്ട്രീഷ്യൻ, വെൽഡർ, ഫിറ്റർ, വയർമാൻ, പൈന്റർ, ഗാർഡനർ, കാർപെൻഡർ, സ്റ്റെനോഗ്രാഫർ, ക്ലർക്ക്, ഡിജിറ്റൽ ഫോട്ടോഗ്രാഫർ, സെക്രട്ടേറിയറ്റ് അസിസ്റ്റൻറ് ദന്തൽ ലബോറട്ടറി ടെക്നീഷ്യൻ തുടങ്ങി നിരവധി തസ്തികകളിലായി 561 ഒഴിവുകളാണുള്ളത്. ഏതെങ്കിലും അംഗീകൃത സ്കൂളിൽ നിന്ന് പത്താംക്ലാസ് ജയിച്ചവർക്കും ഉചിതമായ ട്രേഡിൽ ഐടിഐ പാസായവർക്കും ആണ്. അപേക്ഷിക്കാൻ യോഗ്യത യുള്ളത് 15 വയസ്സു മുതൽ 24 വയസ്സ് വരെയാണ് പ്രായപരിധി.

- Sponsored Links -

SC/ ST വിഭാഗങ്ങൾക്ക് അഞ്ചുവർഷവും ഒബിസി വിഭാഗങ്ങൾക്ക് മൂന്നുവർഷവും വൈകല്യമുള്ളവർക്ക് 10 വർഷവും പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്. അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികളിൽ നിന്നും ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന വരെ ആകും ഇൻറർവ്യൂ നു ക്ഷണിക്കുന്നത്. ഇൻറർവ്യൂ വഴിയാവും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. 170 രൂപയാണ് അപേക്ഷാഫീസ്, ST/SC/Ex-s/PWD എന്നീ വിഭാഗങ്ങൾക്ക് 70 രൂപയാണ് അപേക്ഷാഫീസ്.

ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്
ഓൺലൈനായി അപേക്ഷിക്കാം ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്
- Sponsored Links -

Leave a Reply