തിരക്ക് പിടിച്ച ജീവിതത്തിനിടയിലും ഓൺലൈനിലൂടെ ചെറിയ വരുമാനങ്ങൾ ഉണ്ടാക്കാൻ ആഗ്രഹിക്കാത്തവർ ഉണ്ടാവില്ല. കുറഞ്ഞ ശമ്പളവും തരുന്ന ശമ്പളത്തിനെക്കാൾ കൂടുതൽ ജോലിയും മനുഷ്യരിൽ അസ്വസ്ഥത സൃഷ്ടിക്കാറുണ്ട്. അതു കൊണ്ട് തന്നെ കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്നവർക്ക് അധിക വരുമാനം ലഭിക്കുന്ന ഒരു ഓൺലൈൻ ജോലിയാണ് ഇന്നിവിടെ പരിചയപ്പെടുത്താൻ പോകുന്നത്.
പലതരം ഓൺലൈൻ ജോലികൾ ഉണ്ടെങ്കിലും മൊബൈലിലൂടെയും വെബ്സൈറ്റിലൂടെയും വരുമാനം ലഭിക്കുന്ന ഓൺലൈൻ ജോലിയാണ് ഇന്നിവിടെ പരിചയപ്പെടുത്താൻ പോകുന്നത്. പല പല മേഖലകളിലും ജോലി ചെയ്യുന്നവർക്ക് വേണ്ടി നമ്മൾ അവരുടെ ഇഷ്ട മേഖലയിലുള്ള ഓൺലൈൻ ജോലികൾ നമ്മൾ പരിചയപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇന്ന് സാധാരണക്കാരായ വീട്ടമ്മമാർക്ക് വേണ്ടിയുള്ള ഓൺലൈൻ ജോലിയായ ക്യാപ്ച്ച ടൈപ്പിംഗ് (captcha typing) ആണ് ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത്.
പല സൈറ്റുകളിൽ നമ്മൾ രജിസ്റ്റർ ചെയ്യുമ്പോൾ ഇതരത്തിലുള്ള ക്യാപ്ച്ചകൾ കാണാറുണ്ട്. എന്തിനാണ് ഇത്തരം ക്യാപ്ച്ചകൾ എന്നു ചോദിച്ചാൽ മനുഷ്യർക്കല്ലാതെ വേറൊരു സോഫ്ട് വെയറിനോ കംപ്യൂട്ടറുകൾക്കോ ഇത്തരം ക്യാപ്ച്ചകൾ റീഡ് ചെയ്യാനോ ടൈപ്പ് ചെയ്യാനോ പറ്റില്ല. ഈ ക്യാപ്ച്ച ടൈപ്പിംഗിലൂടെ നമുക്ക് വരുമാനം ഉണ്ടാക്കുന്ന രീതി നോക്കാം. ക്യാപ്ച്ച ടൈപേഴ്‌സ് (captcha typers) എന്ന സൈറ്റിൽ കേറി ഇമെയിൽ വിലാസം യൂസർ നെയിം പാസ്സ്‌വേർഡ് എന്നിവ കൊടുത്ത ശേഷം രജിസ്റ്റർ ചെയ്‌തു കേറുക.
തുടർന്ന് ഇ മെയിൽ ഇൻബോക്സിൽ കേറി അക്കൗണ്ട് ആക്ടിവേഷൻ ക്ലിക്ക് ചെയ്ത് അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യുക. പിന്നീട് നമുക്ക് കിട്ടുന്ന ക്യാപ്ച്ചകൾ ടൈപ്പ് ചെയ്ത് സബ്മിറ്റ് ചെയുക. ഒരു ക്യാപ്ച്ച ടൈപ്പ് ചെയ്യാൻ കിട്ടുന്ന സമയം 15 സെക്കന്റ് ആണ്. അത് കൊണ്ട് തന്നെ ഒരു ദിവസം 1000 ക്യാപ്ച്ചകളെങ്കിലും ടൈപ്പ് ചെയ്‌ത് 1 അല്ലെങ്കിൽ 2 ഡോളർ വരെ സമ്പാദിക്കാവുന്നതാണ്. സമയം കിട്ടുമെങ്കിൽ അതിൽ കൂടുതൽ നിങ്ങൾക്ക് ടൈപ്പ് ചെയ്ത് കൊടുക്കാവുന്നതാണ്.
ദിവസവും ഇങ്ങനെ ചെയ്താൽ മാസം ഒരു 10000 രൂപ വരെ സമ്പാദിക്കാൻ പറ്റും. ദിവസവും രാത്രി 7 മണി മുതൽ 12 മണി വരെയാണ് കൂടുതൽ വർക്കുകൾ കിട്ടുക. ആയതിനാൽ ഈ സമയങ്ങളിൽ നിങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക. ക്യാപ്ച്ച ടൈപ്പിംഗ് ചെയ്യുന്ന ഒരുപാട് സൈറ്റുകൾ നമുക്ക് ലഭ്യമാണ്, എന്നാൽ കുറച്ചു കൂടി വിശ്വാസ്യതയുള്ള ഒരു സൈറ്റാണ് ക്യാപ്ച്ച ടൈപേഴ്‌സ് എന്ന ഈ വെബ്സൈറ്റ്. മൊബൈൽ ഫോണിൽ ചെയ്യാനാണെങ്കിൽ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് ഡൗൺലോഡ് ചെയ്തു ഉപയോഗിക്കാവുന്നതാണ്.
രജിസ്റ്റർ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

by