കേരള സർക്കാരിന്റെ ഒരു മികച്ച പദ്ധതിയെ കുറിച്ചാണ് ഇവിടെ പറയുന്നത്. 21 വയസ്സ് മുതൽ 50 വയസ്സിനിടയിൽ ഉള്ളവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത ഉള്ളത്. 1 ലക്ഷം രൂപ വരെയാണ് അപേക്ഷകർക്ക് ലഭിക്കുന്ന തുക. 20% തുക സബ്സിഡിയോടു കൂടിയാകും ഇത് ലഭിക്കുന്നത്. എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ പേര് കെസ്‌റു എന്നാണ്.
എല്ലാ വർഷവും ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള അവസരമുണ്ട്. അപേക്ഷകൻ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് ൽ രജിസ്റ്റർ ചെയ്തിട്ടുണ്ടായിരിക്കണം. ഒരു സ്വയം തൊഴിൽ വായ്‌പ എന്ന രീതിയിലാണ് ബാങ്കുകൾ മുഖേന ഈ തുക സർക്കാർ നിങ്ങളിലേക്ക് എത്തിക്കുന്നത്. പ്രൊജക്റ്റ് പരിശോധിച്ച് വിലയിരുത്തിയ ശേഷം അതിനനുസരിച്ചാകും വായ്‌പ തുക തീരുമാനിക്കുന്നത്.
നിലവിൽ 1 ലക്ഷം രൂപ വരെയാണ് ഇങ്ങനെ ലഭിക്കുന്നത്. ഇതിൽ 20,000 രൂപ വരെ സംസ്ഥാന സർക്കാർ തന്നെ വഹിക്കുന്നതായിരിക്കും.കെസ്‌റു എന്ന ഈ പദ്ധതിയെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് കേരളം എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് ഔദ്യോഗിക വെബ്സൈറ്റ് (https://employment.kerala.gov.in/ ) സന്ദർശിക്കുക. വെബ്സൈറ്റ് ഓപ്പൺ ആക്കുക. മുകളിൽ വലതു വശത്തായി കാണുന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്ത് അതിൽ Schemes എന്ന ഓപ്‌ഷൻ ക്ലിക്ക് ചെയ്യുക. അവിടെ KESRU എന്നത് സെലക്ട് ചെയ്യുക. ഇവിടെ നിന്ന് നിങ്ങൾക്ക് ലഭിക്കുന്ന ലോണിന്റെ വിശദവിവരങ്ങൾ വായിച്ചു മനസ്സിലാക്കാവുന്നതാണ്.

by