നമ്മുടെ ഇന്ത്യ രാജ്യത്ത് നിരവധി മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. പ്രധാനമായും പല നിയമങ്ങളും മാറ്റിമറിച്ചു എഴുതപ്പെടുകയാണ്. ഇപ്പോഴിതാ തൊഴിലുമായി ബന്ധപ്പെട്ട ചില മാറ്റങ്ങൾ വരുന്നു. ആഴ്ചയിൽ 48 മണിക്കൂർ ജോലി ഇതാണ് പുതിയ വ്യവസ്ഥയിൽ വന്ന തൊഴിൽ കോഡ്. ഇതോടെ സ്ഥാപനങ്ങൾക്ക് തങ്ങളുടെ ജോലിക്കാരെ ദിവസം 12 മണിക്കൂർ ജോലിയിൽ ആഴ്ചയിൽ നാലുദിവസം എന്ന കണക്കിലോ, പത്തു മണിക്കൂറോളം വെച്ചു ആഴ്ചയിൽ അഞ്ചുദിവസം എന്ന കണക്കിലോ, എട്ടു മണിക്കൂർ വീതം വെച്ച് ആഴ്ചയിൽ ആറു ദിവസം ജോലി എന്ന കണക്കിലോ പണിയെടുപ്പിക്കാം.
നമുക്കറിയാം നമ്മുടെ രാജ്യത്ത് പലവിധത്തിലുള്ള ആളുകൾ പലതരത്തിലുള്ള ജോലികൾ ചെയ്താണ് ജീവിക്കുന്നത്. അതായത് പലതരത്തിലുള്ള ബിസിനസ് മേഖലകൾ, കച്ചവടസ്ഥാപനങ്ങൾ, വാണിജ്യ സ്ഥാപനങ്ങൾ, വ്യവസായസ്ഥാപനങ്ങൾ, ധനകാര്യസ്ഥാപനങ്ങൾ, ചെറുകിട സ്ഥാപനങ്ങൾ, അതുപോലെ ആരോഗ്യമേഖല, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കെട്ടിട നിർമ്മാണ മേഖലകൾ, വസ്ത്രവ്യാപാരം, സേവനമേഖലകൾ എന്ന് തുടങ്ങി നിരവധി വൈവിധ്യമാർന്ന തൊഴിൽ മേഖലകൾ ഉണ്ട്. അതുപോലെതന്നെ ഒരുപാടുപേർ തൊഴിൽ അന്വേഷിച്ചു നടക്കുന്ന ഗണത്തിലും ഉണ്ട്. ചിലർ പുതിയസംരംഭങ്ങൾ ആരംഭിച്ചു വരുന്നവരുമുണ്ട്.
ഈ സാഹചര്യത്തിൽ കേന്ദ്രസർക്കാർ പുതുക്കിയ നിയമങ്ങൾ ഉടൻതന്നെ പ്രാബല്യത്തിൽ കൊണ്ടുവരുമെന്നാണ് സൂചനകൾ വരുന്നത്. ആഴ്ചയിൽ നാല് ദിവസം ജോലിയും മൂന്നു ദിവസം അവധിയും എന്ന തോതിലായിരിക്കും പുതിയ നിയമം വരുന്നത്. ഇങ്ങനെ വരുമ്പോൾ 48 മണിക്കൂർ പ്രതിവാര പ്രവൃത്തിസമയ പരിധി ആയി നിലനിൽക്കും. അതുപോലെ കാരണം കാണിക്കാതെ തന്നെ കമ്പനികൾക്ക് 300 ജോലിക്കാരെ തിരിച്ചുവിടാനും നിയമം അനുവദിക്കുന്നുണ്ട്.
കൂടാതെ സമരങ്ങൾ 60 ദിവസങ്ങൾക്കു മുമ്പേ അറിയിക്കണമെന്നും നിയമഭേദഗതി അനുശാസിക്കുന്നുണ്ട്. പുതിയ തൊഴിൽ കോഡ് നിലവിൽ വരുന്നതോടുകൂടി ഒരു ദിവസം പരമാവധി 9 മണിക്കൂർ ജോലി എന്ന നിബന്ധന 12 മണിക്കൂർ ജോലി എന്ന നിലയിലേക്ക് മാറുന്നു. അതുപോലെ കമ്പനികളെയും തൊഴിലാളികളെയും ഈ നിയമത്തിലേക്ക് മാറുവാനായി നിയമം നിർബന്ധിക്കില്ല എന്ന വ്യവസ്ഥ ഉണ്ട്.

by