മുതിർന്ന പൗരന്മാർക്ക് സംസ്ഥാനസർക്കാർ ലഭ്യമാക്കുന്ന ഒരു പ്രധാനപ്പെട്ട പദ്ധതികളിൽ ഒന്നാണ് നവജീവൻ വായ്പാപദ്ധതി. ഒരു സംരംഭം തുടങ്ങുന്നവർക്ക് ആവശ്യമായ സഹായം ചെയ്യുക എന്ന ഉദ്ദേശത്തോടെ രൂപീകരിച്ച പദ്ധതിയാണിത്. ഈ വായ്പ പദ്ധതിക്കു വേണ്ടിയുള്ള അപേക്ഷകൾ സ്വീകരിച്ചു വരുന്നത് എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴിയാണ്.
അമ്പതിനായിരം രൂപയാണ് വായ്പ സഹായമായി ലഭിക്കുന്നത്, എന്നാൽ 25% വരെ സബ്സിഡി തുകയും ലഭിക്കും, അതായത് 12,500 രൂപ വരെ. വിവിധ ബാങ്കുകൾ വഴിയാണ് ഈയൊരു ധനസഹായം ജനങ്ങളിലേക്ക് ലഭ്യമാക്കുന്നത്. ഈ പദ്ധതിയിലേക്ക് അപേക്ഷിക്കുന്നവരുടെ പ്രായപരിധി 50 വയസു മുതൽ 65 വയസു വരെ ആയിരിക്കണം. സ്ത്രീകൾ, വിധവകൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് മുൻഗണനയും ലഭിക്കുന്നുണ്ട്.
അപേക്ഷകരുടെ വാർഷിക വരുമാനം ഒരു ലക്ഷം രൂപ അല്ലെങ്കിൽ അതിൽ താഴെയായിരിക്കണം. ഈ പദ്ധതി പറ്റിയുള്ള കൂടുതൽ വിവരങ്ങൾ അറിയുവാൻ അടുത്തുള്ള എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് മായി ബന്ധപ്പെടുക. കേരള ബാങ്ക്, സംസ്ഥാന ജില്ലാ സഹകരണ ബാങ്ക്, കെ എസ് എഫ് ഇ തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങൾ വഴിയാണ് ഈ ഒരു വായ്പ ലഭിക്കും.

by