പ്രീ-മെട്രിക് സ്കോളർഷിപ്പുകൾ എല്ലാ വർഷവും നിരവധി വിദ്യാർഥികൾ അപേക്ഷ സമർപ്പിക്കുന്ന ഒരു സ്കോളർഷിപ്പ് പദ്ധതിയാണിത്. 10000 രൂപ വീതം കിട്ടുന്ന ഈ പ്രീ മെട്രിക് സ്കോളർഷിപ്പിന് വിദ്യാർഥികൾക്ക് വേണ്ട യോഗ്യത എന്തൊക്കെയെന്ന് നോക്കാം. 1 മുതൽ 10 ക്ലാസുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മത വിഭാഗങ്ങളിൽപെട്ട ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാൻ യോഗ്യതയുണ്ട്. ഗവണ്മെന്റ്, പ്രൈവറ്റ് സ്കൂളിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാനുള്ള യോഗ്യത ഉണ്ട്.
മുൻപത്തെ വർഷത്തെ മാർക്ലിസ്റ്, വാർഷിക പരീക്ഷയിൽ 50% മാർക്കിൽ കൂടുതൽ ഉണ്ടാകണം, ഈ കഴിഞ്ഞ വര്ഷം പരീക്ഷ ഇല്ലാത്തത് കൊണ്ട് തന്നെ ക്രിസ്മസ്, ഓണ പരീക്ഷ ഒക്കെ അടിസ്ഥാനത്തിലാകും മാർക്ക് കണക്ക് കൂട്ടുന്നത്, അതിന്റെ വിവരങ്ങൾ വരാനുണ്ട്..കുടുംബ വാർഷിക വരുമാനം 1 ലക്ഷ൦ രൂപയിൽ കുറവുള്ളവർക്കുമാണ് അപേക്ഷിക്കാൻ കഴിയുന്നത്.
അപേക്ഷ സമർപ്പിക്കാൻ കഴിയുന്നത് ഒരു കുടുംബത്തിലെ ഒരു കുട്ടിക്കുമാത്രമാണ്. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശ്രദ്ധിക്കുക, എന്തെങ്കിലും ചെറിയ മിസ്റ്റേക്ക് വന്നാൽ അകൗണ്ടിൽ തുക ലഭിക്കില്ല. അപേക്ഷ സമര്പ്പിക്കുമ്പോൾ സത്യസന്തമായ വിവരങ്ങൾ മാത്രം നൽകുക, അല്ലാത്ത പക്ഷം അപേക്ഷ സ്വീകരിക്കില്ല. മാർക്കിന്റെയും വാർഷിക വരുമാനത്തിന്റെയും ഒക്കെ അടിസ്ഥാനത്തിലാകും ലഭിക്കുന്നത്. 6 മുതൽ 10 വരെ ഉള്ളവർക്ക് ട്യൂഷൻ ഫീസ്- 350 രൂപ എല്ലാ മാസവും, അഡ്മിഷൻ ഫീസ് 500 രൂപ വർഷത്തിൽ. 1 മുതൽ 5 വരെ ഉള്ള കുട്ടികൾക്ക് ട്യൂഷൻ ഫീസ്- 100 രൂപ എല്ലാ മാസവും, ഹോസ്റ്റലിൽ താമസിക്കുന്നവർക്ക് 600 രൂപ വീതം എല്ലാ വർഷവും.

by