മാർക്കറ്റിംഗ് ആവശ്യമില്ലാത്ത ബിസിനസ്സ്‌

- Sponsored Links -

മാർക്കറ്റിങ് ആവശ്യമില്ലാതെ ബിസിനസ് ആശയങ്ങൾ, പുതുതായി സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി ഷെയർ ചെയ്യുന്നു. ജോലി നഷ്ടപ്പെട്ട് വിദേശത്ത് നിന്നും അന്യ സംസ്ഥാനത്ത് നിന്നും നാട്ടിൽ വന്നവർക്ക് ഉപകാരപ്പെടുന്ന ഒരു അറിവാണ് ഇത്. വീടുകളിൽ തുടങ്ങാവുന്നതും ചെറിയ മുതൽമുടക്കിൽ തുടങ്ങാൻ കഴിയുന്ന സംരംഭങ്ങൾക്കും പൊതുസമൂഹവും സർക്കാരും ഒരുപോലെ പ്രോത്സാഹിപ്പിക്കേണ്ടതാണ്. എല്ലാവരും സ്വയംപര്യാപ്തരാവാൻ ഇത്തരത്തിലുള്ള സംരംഭങ്ങൾ സഹായിച്ചേക്കും.

കുറഞ്ഞ മുടക്കിൽ വീട്ടിൽ തന്നെ തുടങ്ങി, ചെറിയ സ്ഥലത്ത് വീട്ടിലെ കറണ്ടിൽ പ്രവർത്തിക്കാൻ കഴിയുന്ന, വീട്ടിലുള്ളവരെ തന്നെ ജോലിക്കാരായി കൂട്ടി തുടങ്ങാൻ കഴിയുന്ന ചെറുകിട സംരംഭങ്ങളാകും ഉത്തമം. അത്തരത്തിൽ ഉള്ള ഒരു സംരംഭം ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. വയറുകളിൽ നിന്നും കോപ്പർ വേർതിരിക്കുന്ന ഒരു സംരംഭം ആണിത്.

- Sponsored Links -

പഴയ കേബിളുകളും വയറുകളും അസംസ്കൃത വസ്തുക്കളാക്കി തുടങ്ങാൻ കഴിയുന്ന ഒരു ബിസിനസ്, വലിയ സാധ്യതകൾ നൽകുന്നു. പഴയ ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്നും മറ്റും ലഭിക്കുന്ന പഴയ വയറുകൾ ശേഖരിച്ച് യന്ത്ര സഹായത്തോടെ കോപ്പർ വേർതിരിക്കാൻ കഴിയും.ആദ്യം വയറുകളും കേബിളുകളും അളവുകൾ അനുസരിച്ച് തരം തിരിക്കുക. ശേഷം ഇത് മെഷീൻ ഉപയോഗിച്ച് പ്ലാസ്റ്റിക്കിൽ നിന്നും കോപ്പർ വേർതിരിച്ച് കമ്പനികൾക്ക് വിൽക്കാം.

ഇത് വാങ്ങാൻ ധാരാളം കമ്പനികൾ ഉണ്ട്. ഇതിന്റെ മാർക്കറ്റിംഗ് വെല്ലുവിളി വളരെ കുറവാണ്. ഇതിന് വേണ്ട മെഷീൻ വില 70,000 രൂപ, മറ്റ് ചിലവുകൾ 10,000 രൂപ,ദിവസേന വരുന്ന ചിലവുകൾ എല്ലാം കൂടി 17000 രൂപയാകും. ദിവസേന 75 കിലോ വിറ്റാൽ 35000 രൂപയോളം കിട്ടും. ലാഭം 18000 രൂപ. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണുക.

- Sponsored Links -

Leave a Reply